play-sharp-fill
മെഡിക്കൽ കോളേജ് പനമ്പാലം കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു: സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്നത് പനമ്പാലത്തെ ബ്ലേഡ് ഇടപാടുകാരിയായ യുവതിയുടെ നേതൃത്വത്തിൽ; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്; കഞ്ചാവ് വിൽക്കുന്നത് അലോട്ടിയെ ഉപയോഗിച്ച് പണം പിരിച്ചിരുന്ന യുവതി

മെഡിക്കൽ കോളേജ് പനമ്പാലം കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു: സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്നത് പനമ്പാലത്തെ ബ്ലേഡ് ഇടപാടുകാരിയായ യുവതിയുടെ നേതൃത്വത്തിൽ; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്; കഞ്ചാവ് വിൽക്കുന്നത് അലോട്ടിയെ ഉപയോഗിച്ച് പണം പിരിച്ചിരുന്ന യുവതി

ക്രൈം ഡെസ്‌ക്

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയും പരിസരവും കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പിടിമുറുക്കുന്നതായി ആരോപണം. ഗുണ്ടാ സംഘത്തലവൻ അലോട്ടിയെ ഉപയോഗിച്ച് ബ്ലേഡ് പിരിവ് നടത്തിയിരുന്ന യുവതിയാണ് ആർപ്പൂക്കര, മെഡിക്കൽ കോളേജ്, പനമ്പാലം പ്രദേശങ്ങളിൽ കഞ്ചാവ് വിൽക്കന നടത്തുന്നതെന്നാണ് ആരോപണം.


മെഡിക്കൽ കോളേജിനു സമീപത്തെ രണ്ടു നില വീട്ടിൽ വിദ്യാർത്ഥികളെ താമസിപ്പിച്ച ശേഷം ഇവർക്ക് കഞ്ചാവ് വിതരണം ചെയ്യുന്നത് ഈ യുവതിയാണെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരമധ്യത്തിലെ കൊറിയർ സ്ഥാപനത്തിൽ ആക്രമണം നടത്തി ഒരു ലക്ഷത്തോളം രൂപ കവർന്ന കേസിൽ ഗുണ്ടാ സംഘത്തലവൻ അലോട്ടി അറസ്റ്റിലായതോടെയാണ് ആർപ്പൂക്കരയിലെയും മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെയും കഞ്ചാവ് ബ്ലേഡ് മാഫിയ ബന്ധം സംബന്ധിച്ചുള്ള വിവരം പൊലീസിന് ലഭിച്ചിരിക്കുന്നത്.

ബ്ലേഡ് ഇടപാടുകാരിയായ സ്ത്രീ ആയതിനാൽ സമൂഹത്തിൽ ആരും സംശയിക്കില്ലെന്നതിനാലാണ് അലോട്ടിയുടെ സഹായത്തോടെ ഇവർ കഞ്ചാവ് കച്ചവടത്തിലേയ്ക്ക് തിരിഞ്ഞതെന്നാണ് നാട്ടുകാർ നൽകുന്ന സൂചന. തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും അടക്കം എത്തിക്കുന്ന കഞ്ചാവ് വൻ തോതിൽ ഇവിടെ വീട്ടിൽ സ്‌റ്റോക്ക് ചെയ്യുകയാണ് ചെയ്യുന്നത്.

സ്ത്രീകളും കുട്ടികളും അടക്കം താമസിക്കുന്ന വീടായതിനാൽ കഞ്ചാവ് കച്ചവടം ചെയ്താലും ആരും സംശയിക്കുകയില്ല. ഈ സാഹചര്യത്തിലാണ് പൊലീസോ – എക്‌സൈസോ ഇവരുടെ വീട് പരിശോധിച്ചിരുന്നുമില്ല. എന്നാൽ, അലോട്ടിയെ ചോദ്യം ചെയ്തതോടെയാണ് ഇവർക്കും കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്ന വിവരം പുറത്തായത്.

ഇതോടെ നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. വീട് റെയ്ഡ് ചെയ്യണമെന്നും കഞ്ചാവ് പിടിച്ചെടുക്കണമെന്നുമുള്ള ആവശ്യമാണ് ഇപ്പോൾ നാട്ടുകാർ ഉയർത്തുന്നത്.