play-sharp-fill
മീ ടു ആരോപണം: യുവ നടിയോട്‌ പരസ്യമായി ക്ഷമ ചോദിച്ച് അലൻസിയർ

മീ ടു ആരോപണം: യുവ നടിയോട്‌ പരസ്യമായി ക്ഷമ ചോദിച്ച് അലൻസിയർ

സ്വന്തം ലേഖകൻ

കൊച്ചി : തനിക്കെതിരെ മീ ടൂ ആരോപണം നടത്തിയ നടി ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് നടൻ അലൻസിയർ. ഇംഗ്ലീഷ് ദിനപത്രമായ ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ കൊച്ചി ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അലൻസിയർ ദിവ്യയോട് ക്ഷമ ചോദിച്ചത്. പരസ്യമായി ക്ഷമ ചോദിക്കണമെന്ന ദിവ്യയുടെ ആവശ്യപ്രകാരമാണ് അലൻസിയർ ക്ഷമ ചോദിച്ചത്. തന്റെ പ്രവൃത്തികൾ ദിവ്യയെ വേദനിപ്പിച്ചെന്ന് തിരിച്ചറിഞ്ഞതോടെ വ്യക്തിപരമായി ദിവ്യയോട് ക്ഷമ ചോദിച്ചിരുന്നു. എന്നാൽ പരസ്യമായി ക്ഷമ പറയണമെന്നായിരുന്നു ദിവ്യയുടെ ആവശ്യം- അലൻസിയർ പറഞ്ഞു.

ദിവ്യയോട് മാത്രമല്ല എൻറെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവർത്തകരോടും ക്ഷമ ചോദിക്കുന്നതായും അലൻസിയർ പറഞ്ഞു. ‘ഞാനൊരു വിശുദ്ധനല്ല. തെറ്റുകൾ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണ്. തെറ്റ് അംഗീകരിക്കുകയും ചെയ്തുപോയ പ്രവൃത്തിയിൽ പശ്ചാത്തപിക്കുകയും ചെയ്യാനാണ് കഴിയുക’. അലൻസിയർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആത്മാർത്ഥതയോടെയാണ് ക്ഷമ ചോദിക്കുന്നതെങ്കിൽ അംഗീകരിക്കുന്നതായി ദിവ്യ ഗോപിനാഥ് പ്രതികരിച്ചു. തെറ്റ് തിരുത്തി മുന്നോട്ട് പോകുന്നത് വലിയ കാര്യമാണ്- ദിവ്യ പറഞ്ഞു.

2018 ഒക്ടോബറിലാണ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ പേര് വെളിപ്പെടുത്താതെ അലൻസിയറിനെതിരെ ദിവ്യ ഗുരുതര ലൈംഗിക ആരോപണം നടത്തിയത്. വ്യക്തിപരമായി അലൻസിയറിനെ പരിചയപ്പെടുന്നത് വരെ തനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമായിരുന്നു. ചുറ്റും നടക്കുന്ന കാര്യങ്ങളോടുള്ള അദ്ദേഹത്തിൻറെ പുരോഗമന സമീപനം സ്വന്തം വൈകൃതം മറക്കാനാണെന്നും ദിവ്യ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ദിവ്യ അലൻസിയറിനെതിരെ താര സംഘടനയായ ‘എഎംഎംഎ’യ്ക്ക് പരാതി നൽകിയിരുന്നു.