ബസിൽ കടത്തികൊണ്ടുവന്ന മാരകമയക്കുമരുന്നായ എംഡിഎംഎയുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ക്വട്ടേഷൻ സംഘാംഗവുമായ യുവാവും സുഹൃത്തായ യുവതിയും അറസ്റ്റിൽ; ഇവരിൽ നിന്ന് 96.57 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

Spread the love

പാലക്കാട്: ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും , വാളയാർ പോലീസും നടത്തിയ പരിശോധനയിൽ വാളയാർ ടോൾ പ്ലാസയിൽ വെച്ച് 96.57 ഗ്രാം എംഡിഎംഎയുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും, ക്വട്ടേഷൻ സംഘാംഗവുമായ യുവാവും സുഹൃത്തായ യുവതിയും പിടിയിൽ.

എറണാകുളം ജില്ലയിലെ തമ്മനത്തെ മടത്തിനാത്തുണ്ടി വീട്ടിൽ ഹാരിസ് മുഹമ്മദ്, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലെ കുന്നേത്തറ പടീറ്റതിൽവീട്ടിൽ ഷാഹിന കാഷിം (22) എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നാണ് ബസ് മാർഗ്ഗം പ്രതികൾ എംഡിഎംഎ എത്തിച്ചത്.

പ്രതി ഹാരിസ് നിരവധി ക്രിമിനൽ കേസിലെ പ്രതിയും , ക്വട്ടേഷൻസംഘാംഗവുമാണ്. കുപ്രസിദ്ധ ഗുണ്ട പെരുമ്പാവൂർ അനസിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഹാരിസ്. നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ജില്ലാ പോലീസ് പിടികൂടുന്ന വലിയ ലഹരി മരുന്ന് കേസുകളിലൊന്നാണിത്. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം പാലക്കാട് എ.എസ്.പി അശ്വതി ജിജി ഐപിഎസ്, പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേൃത്വത്തിൽ പാലക്കാട് ജില്ലാ ഡാൻസാഫ് അംഗങ്ങളായ സബ്ബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദ് , സബ്ബ് ഇൻസ്പെക്ടർ ജീഷ്മോൻ വർഗ്ഗീസ് , എ.എസ്.ഐ റഹിം മുത്തു , സിവിൽ പോലീസ് ഓഫീസർ മാരായ ഷാഫി, ജയൻ, വിനീഷ്, മുഹമ്മദ് ഷനോസ് , മൈഷാദ്, ബിജു മോൻ , ഷിബു.ബി , ലൈജു . കെ , ബ്ലസ്സൻ, ദിലീപ്.കെ ,ഷെമീർ.ടി.ഐ , വനിത സിവിൽ പോലീസ് ഓഫീസർ സജന.വി.ആർ എന്നിവരും ഇൻസ്പെക്ടർ രാജീവ് എൻ.എസ് , സിവിൽ പോലീസ് ഓഫീസർ മാരായ സുരേഷ് , രാജ എന്നിവരുടെ നേതൃത്വത്തിലുള്ള വാളയാർ പോലീസും ചേർന്നാണ് പരിശോധന നടത്തി ലഹരി മരുന്നും പ്രതികളേയും പിടികൂടിയത്.