video
play-sharp-fill

കാപ്പ ചുമത്തി നാടു കടത്തിയ പ്രതി മയക്കുമരുന്നുമായി  പിടിയിൽ; പ്രതിയെ പിടികൂടിയത് രാത്രി വീട് വളഞ്ഞ്

കാപ്പ ചുമത്തി നാടു കടത്തിയ പ്രതി മയക്കുമരുന്നുമായി പിടിയിൽ; പ്രതിയെ പിടികൂടിയത് രാത്രി വീട് വളഞ്ഞ്

Spread the love

പെരുമ്പാവൂര്‍: കാപ്പ ചുമത്തി നാടു കടത്തിയ പ്രതി എം.ഡി.എം.എ മയക്കുമരുന്നുമായി പൊലീസ് പിടിയിൽ.

കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടില്‍ ലിന്റോ (24) നെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് റൂറല്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയില്‍ നാടുകടത്തിയത്. ഇത് ലംഘിച്ചാണ് മയക്കുമരുന്നുമായി ഇയാൾ ജില്ലക്കകത്ത് പ്രവേശിച്ചത്.

ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം രാത്രി വീട് വളഞ്ഞാണ് ലിൻ്റോയെ പിടികൂടിയത്. നരഹത്യാശ്രമം, അടിപിടി, കവര്‍ച്ച, മാരകായുധം കൈവശം വയ്ക്കല്‍ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ലിൻ്റോ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്‌.പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ എ.എസ്‌.പി അനുജ് പല്‍വാല്‍, ഇന്‍സ്‌പെക്ടര്‍ വി.ടി ഷാജന്‍, എസ്‌ഐമാരായ എം.പി എബി, കെ.ടി ഷൈജന്‍, എ.എസ്‌.ഐ കെ.കെ സുരേഷ് കുമാര്‍, എസ്.സി.പി.ഒ മാരായ പി.എ അബ്ദുള്‍ മനാഫ്, കെ.എന്‍ അജില്‍ കുമാര്‍, ടി.എ അഫ്‌സല്‍, എഡ്വിന്‍ ജോസഫ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.