കോട്ടയം ജില്ലയിൽ 1117 പേർക്ക് കോവിഡ്; 1605 പേർക്ക് രോഗമുക്തി
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ 1117 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1072 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. 1605 പേർ രോഗമുക്തരായി. പുതുതായി 6049 പരിശോധനഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 481 പുരുഷൻമാരും 466 സ്ത്രീകളും 170 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 201 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിൽ 7108 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 295749 പേർ കോവിഡ് ബാധിതരായി. 286792 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 56405 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-91
മുണ്ടക്കയം-73
പനച്ചിക്കാട്-50
അതിരമ്പുഴ-46
വാഴപ്പള്ളി-38
ചങ്ങനാശേരി-30
കാഞ്ഞിരപ്പള്ളി-29
തൃക്കൊടിത്താനം, വൈക്കം, കല്ലറ-28
കടനാട്-27
പാമ്പാടി-26
ഏറ്റുമാനൂർ-25
മാടപ്പള്ളി-23
കടുത്തുരുത്തി-22
എരുമേലി, കുറിച്ചി, ഞീഴൂർ-21
കാണക്കാരി-20
ഭരണങ്ങാനം-19
ചിറക്കടവ്, ടി.വി പുരം-17
പൂഞ്ഞാർ, കറുകച്ചാൽ-16
മാഞ്ഞൂർ, കടപ്ലാമറ്റം, പള്ളിക്കത്തോട്-15
നെടുംകുന്നം, കങ്ങഴ-14
കോരുത്തോട്-13
മറവന്തുരുത്ത്, കൂട്ടിക്കൽ-12
മരങ്ങാട്ടുപിള്ളി, വിജയപുരം, ആർപ്പൂക്കര, പൂഞ്ഞാർ തെക്കേക്കര, പാറത്തോട്, മണർകാട്-11
മുത്തോലി, വെള്ളൂർ, കരൂർ-10
അയ്മനം, മുളക്കുളം-9
പാലാ, അയർക്കുന്നം, ഉദയനാപുരം, വാഴൂർ, കുമരകം, കിടങ്ങൂർ, മണിമല-8
തലപ്പലം, കൂരോപ്പട, തലയോലപ്പറമ്പ്, കുറവിലങ്ങാട്, പുതുപ്പള്ളി-7
പായിപ്പാട്, ഉഴവൂർ-6
കൊഴുവനാൽ, ചെമ്പ്, ഈരാറ്റുപേട്ട, അകലക്കുന്നം-5
രാമപുരം, വെളിയന്നൂർ, മീനച്ചിൽ-4
വെള്ളാവൂർ, മീനടം, തിടനാട്, എലിക്കുളം, തലനാട്-3
വാകത്താനം, മൂന്നിലവ്, നീണ്ടൂർ, തലയാഴം-2
തീക്കോയി, മേലുകാവ്, വെച്ചൂർ-1
( കെ.ഐ.ഒ.പി. ആർ 2176/ 21)