ബാംഗ്ലൂരിൽ നിന്ന് ലഹരികടത്ത്; 90.40 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ പൊലീസ് പിടിയിൽ

ബാംഗ്ലൂരിൽ നിന്ന് ലഹരികടത്ത്; 90.40 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖിക

കൊല്ലങ്കോട്: 90.40 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികളുൾപ്പെടെ അഞ്ച് പേർ പിടിയിൽ.

കൊല്ലം ചന്ദനതോപ്പ് ഇടവട്ടം രഞ്ജു മന്ദിരത്തിൽ ധർമ്മരാജൻ മകൻ അച്ചു (28), തെറ്റിച്ചിറ, പേരൂർ ഗിരിജാ മന്ദിരത്തിൽ ബാബു മകൻ ജിബിൻ (23) പേരൂർ കരിക്കോട്‌ ഗായത്രി ഭവനിൽ രാജു മകൻ ശരത് ലാൽ ( 29 )
ഇടുക്കി മുരിക്കശ്ശേരി ചരളം കാനം ഉപ്പുതോട് ചെരുവിൽ വീട്ടിൽ ആതിരമോൾ സോമൻ (24) എറണാകുളം സഫ് തർ ഹാഷ്മി ലൈൻ പച്ചാളം ഓർക്കിഡ് ഇൻ്റർനാഷണൽ അപ്പാർട്ട്മെൻ്റ് മണിയൻ മകൾ സിന്ധു (27) എന്നിവരെയാണ് കൊല്ലങ്കോട്
വള്ളുവക്കുണ്ട് വെച്ച് കൊല്ലങ്കോട് പോലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ഗുണ്ടാ സ്ക്വാഡും ചേർന്ന് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം ജില്ലയിലെ സ്ഥിരം ലഹരിവില്പനക്കാരാണ് പ്രതികൾ. ബാംഗ്ലൂരിൽ നിന്നുമാണ് പ്രതികൾക്ക് എംഡിഎംഎ ലഭിച്ചത്.

എംഡിഎംഎയുടെ ഉറവിടത്തെകുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികൾ സഞ്ചരിച്ച കാർ പോലീസ് പിടിച്ചെടുത്തു.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, ചിറ്റൂർ ഡി.വൈ.എസ്.പി. സി. സുന്ദരൻ നർക്കോട്ടിക് സെൽഡി.വൈ.എസ്.പി ആർ. മനോജ് കുമാർ എന്നിവരുടെ നിർദ്ദേശപ്രകാരം കൊല്ലങ്കോട് സബ്ബ് ഇൻസ്പെക്ടർ മധു.സി.ബി യുടെ നേതൃത്വത്തിലുള്ള കൊല്ലങ്കോട് പോലീസും സബ്ബ് ഇൻസ്പെക്ടർ എസ്. ജലീൽ ൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ഗുണ്ടാ സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.