video
play-sharp-fill
മോഹൻലാലിന്റെ പരസ്യത്തിനെതിരെ വക്കീൽ നോട്ടീസ്

മോഹൻലാലിന്റെ പരസ്യത്തിനെതിരെ വക്കീൽ നോട്ടീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എം.സി.ആറിന്റെ ബ്രാൻഡ് അംബാസിഡർ ആയ മോഹൻലാൽ അഭിനയിച്ച പരസ്യത്തിനെതിരെ ഖാദി ബോർഡ് വക്കീൽ നോട്ടീസ് അയച്ചു. പരസ്യത്തിൽ മോഹൻലാൽ ചർക്ക ഉപയോഗിക്കുന്ന രംഗം ഉപഭോക്താക്കളെ തെറ്റുധരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. എം.സി.ആറിന്റെ എല്ലാ ഉൽപ്പന്നങ്ങളും പവർ ലൂമിൽ നെയ്യുന്നതാണ്. എന്നാൽ പരസ്യത്തിൽ ചർക്ക കാണിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും ഇന്ത്യയിൽ ഹാൻഡ് ലൂം ഉപയോഗിക്കുന്നത് ഖാദി മാത്രമാണെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിക്കുന്നത്. യന്ത്രങ്ങളുടെ പേരിലുള്ള ഉത്പ്പന്നങ്ങൾ ഖാദിയുടെ പേരിൽ വിറ്റഴിക്കുന്ന പ്രവണത ഖാദി രംഗത്ത് വർദ്ധിച്ചു വരികയാണ്. വലിയ നഷ്ടമാണ് ഖാദി ഉത്പ്പന്നങ്ങൾക്ക് വ്യാജ ഉത്പ്പന്നങ്ങൾ വരുത്തി വയ്ക്കുന്നത്. ഖാദിയുടെ പേരിൽ വിറ്റഴിക്കുന്നത് യന്ത്രവത്കൃത ഉല്പന്നങ്ങളാണ്. ഇതൊന്നും ഖദർ അല്ലാ എന്നതാണ് വസ്തുതയെന്ന് ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭനാ ജോർജ് പറഞ്ഞു.