നിയമന കത്ത് വിവാദം: പ്രതിഷേധം തുടരുന്നു; മേയറുടെ ഓഫീസ് ഉപരോധിച്ച് കൊടികെട്ടി ബിജെപി; ഓഫീസിന് മുന്നില്‍ വനിത കൗണ്‍സിലര്‍മാരുള്‍പ്പെടെ കിടന്ന് പ്രതിഷേധം; ധര്‍ണയുമായി കോണ്‍ഗ്രസ്; ഓഫീസിലേക്ക് ജീവനക്കാര്‍ക്ക് കയറാനാകാത്ത അവസ്ഥ
സ്വന്തം ലേഖിക
തിരുവനന്തപുരം: നിയമന കത്ത് വിവാദത്തില്‍ ഇന്നും പ്രതിഷേധവും സംഘര്‍ഷവും കനക്കുന്നു.
കോര്‍പറേഷനില്‍ ഇന്നും ബിജെപിയുടെ ഉപരോധം തുടരുകയാണ്. മേയറുടേയും ഡി ആര്‍ അനിലിന്റേയും ഓഫിസിന് മുന്നില്‍ ബിജെപി കൊടി നാട്ടി. ബിജെപിയുടെ വനിത കൗണ്‍സിലര്‍മാരുള്‍പ്പെടെ കിടന്നാണ് പ്രതിഷേധിക്കുന്നത്. സമരം കടുപ്പിച്ച് മുന്നോട്ട് പോകാനാണ് ബിജെപി തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മേയര്‍ രാജി വയ്ക്കും വരെ സമരം തുടരുമെന്നാണ് ബിജെപി പറയുന്നത് . ജനങ്ങള്‍ക്ക് ഉപകാരം ഇല്ലാത്ത ഓഫിസ് പ്രവര്‍ത്തിക്കേണ്ടതില്ലെന്നാണ് ബിജെപി കൗണ്‍സിലര്‍മാരുടെ നിലപാട്.
ഓഫിസിലേക്ക് ജീവനക്കാര്‍ക്ക് കയറാനാകാത്ത അവസ്ഥയാണ്. വിവിധ ആവശ്യങ്ങള്‍ക്കായി പൊതുജനം എത്തുമ്പോള്‍ ഓഫിസില്‍ കയറാനാകാത്ത വിധം ആണ് ബിജെപിയുടെ സമരം തുടരുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ പൊലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട് .
ഓഫിസ് ഉപരോധിക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കഴിഞ്ഞ ദിവസം ഉണ്ടായ പോലെ എല്‍ഡിഎഫ് കൌണ്‍സിലര്‍മാര്‍ രംഗത്തെത്തുമോ എന്നും സംശയമുണ്ട്.
കോണ്‍ഗ്രസും സമരപാതയിലാണ്. യുഡിഎഫ് കൌണ്‍സിലര്‍മാര്‍ കോര്‍പറേഷന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചിട്ടുണ്ട് .
പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് മേയറും സ്റ്റാന്‍റിങ് കമ്മറ്റി ചെയര്‍മാന്‍ ഡിആര്‍ അനിലും ഉള്‍പ്പെടെയുള്ളവര്‍ ഇതുവരെ ഓഫിസിലേക്ക് എത്തിയിട്ടില്ല. മുടവന്‍മുകളിലെ വീട്ടിലാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍. വീടിനു മുന്നിലും യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ളവരുടെ പ്രതിഷേധം കണക്കിലെടുത്ത് അവിടേയും പൊലീസ് വിന്യാസം നടത്തിയിട്ടുണ്ട്.