
“വാർത്ത റിമൂവ് ചെയ്യണം” മായ ചേച്ചിയുടെ കസിൻ്റെ ഫോൺ കോൾ തേർഡ് ഐ ന്യൂസിലേക്ക്; നടക്കില്ലെന്ന് പറഞ്ഞപ്പോൾ കേസ് കൊടുക്കുമെന്ന ഭീഷണിയും; മായ ചേച്ചി മാത്രമല്ല കോട്ടയം നഗരത്തിലെ മാംസ കച്ചവടക്കാർ : ചാലുകുന്നിൽ സജനയും, അനുപമയും, കഞ്ഞിക്കുഴിയിൽ അഞ്ജുവും, മണർകാട്’ ജംഗ്ഷനിൽ “അഭിരാമി എന്ന മോഡേൺ പേരിൽ അറിയപ്പെടുന്ന ഹസീനയും നടത്തുന്നത് വൻ കച്ചവടം : നഗരത്തിൽ മസാജിംഗിൻ്റെ മറവിൽ ടിബിറോഡിലും, ചാലുകുന്നിലും നടക്കുന്നതും അനാശാസ്യം; ഒറ്റ സ്ഥാപനത്തിനും ലൈസൻസ് ഇല്ല; അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് നഗരസഭാ ജീവനക്കാരുടെ ഒത്താശയോടെയെന്ന് സൂചന: മായ ചേച്ചിയുടെ കസിൻ്റെ ഫോൺ വിളിയുടെ ശബ്ദരേഖ താഴെ കേൾക്കാം
കോട്ടയം: നഗരത്തിൽ മായ എന്ന പേരിലറിയപ്പെടുത്ത സ്ത്രീ നടത്തുന്ന അനാശാസ്യ കേന്ദ്രങ്ങളെക്കുറിച്ച് ഇന്നലെ വൈകിട്ട് തേർഡ് ഐ ന്യൂസ് വാർത്ത പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ മായ ചേച്ചിയുടെ കസിൻ എന്ന് പറഞ്ഞ് ഒരു യുവതിയുടെ ഫോൺകോൾ തേർഡ് ഐ ന്യൂസിലേക്ക് വന്നു.
“വാർത്ത റിമൂവ് ചെയ്യണം” ഫെയ്ക്ക് ന്യൂസാണ്. നിങ്ങൾക്ക് ആരാണ് ഇൻഫർമേഷൻ തന്നത്. തുടങ്ങിയ കാര്യങ്ങൾ ചോദിച്ചു കൊണ്ടായിരുന്നു ഫോൺകോൾ. ആരാണ് വിളിക്കുന്നതെന്ന് ചോദിച്ചപ്പോൾ നിങ്ങൾ ഇപ്പോൾ ഒരു വാർത്ത പുറത്തുവിട്ടില്ലേ. ? ആ വാർത്തയിൽ പറയുന്ന മായ ചേച്ചിയുടെ കസിനാണ് ഞാൻ എന്നും മറുപടി പറഞ്ഞു. തുടർന്ന് വാർത്ത റിമൂവ് ചെയ്യണമെന്ന് പറഞ്ഞു. നടക്കില്ലെന്ന് പറഞ്ഞപ്പോൾ സൈബർ സെല്ലിൽ കേസ് കൊടുക്കുമെന്നും യുവതി പറയുന്നു
ഫോൺ വിളിയുടെ ശബ്ദരേഖ ഇവിടെ കേൾക്കാം
Whatsapp Group 1 | Whatsapp Group 2 |Telegram Group

80896 19563
എന്ന നമ്പരിൽ നിന്നാണ് ഫോൺ കോൾ വന്നത്.
മായ ചേച്ചി മാത്രമല്ല കോട്ടയം നഗരത്തിലെ മാംസ കച്ചവടക്കാർ. നഗരം കേന്ദ്രീകരിച്ച് നിരവധി യുവതികൾ മാംസ കച്ചവടം നടത്തുന്നതായാണ് ലഭിക്കുന്ന വിവരം.
ചാലുകുന്നിന് സമീപം ചിറയിൽ പാടത്ത് സജനയും, അനുപമയും, കഞ്ഞിക്കുഴിയിൽ അഞ്ജുവും, മണർകാട്’ ജംഗ്ഷനിൽ “അഭിരാമി എന്ന മോഡേൺ പേരിൽ അറിയപ്പെടുന്ന ഹസീനയും നടത്തുന്നത് വൻ കച്ചവടമാണ്.
നഗരത്തിൽ മസാജിംഗിൻ്റെ മറവിൽ ടിബിറോഡിലും, ചാലുകുന്നിലും നടക്കുന്നതും വൻ അനാശാസ്യമാണ്.
നഗരമധ്യത്തിൽ സ്പായുടെ മറവിൽ മാംസക്കച്ചവടം നടക്കുന്നത് അധികൃതരുടെ ഒത്താശയോടെയെന്ന് തെളിയുകയാണ്. സ്പായുടെ ബോർഡ് വെച്ച് നഗരത്തിൽ പ്രവർത്തിക്കുന്ന ഒറ്റ സ്ഥാപനത്തിനും മുനിസിപ്പൽ ലൈസൻസ് ഇല്ലന്നതാണ് യാഥാർത്ഥ്യം.
കോട്ടയം നഗരമധ്യത്തിൽ ചാലുകുന്നിലെ പഴയ ബുള്ളറ്റ് ഷോറൂമിന് സമീപം പ്രവർത്തിക്കുന്ന സ്പായിലും, ടി ബി റോഡിൽ കെഎസ്ആർടിസി കഴിഞ്ഞുള്ള പ്രമുഖ വസ്ത്ര സ്ഥാപനത്തിൻ്റെ പുറകിലുമുള്ള സ്പായിലും മസാജിംഗിൻ്റെ മറവിൽ നടക്കുന്നത് അനാശാസ്യമാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് തേർഡ് ഐ ന്യൂസിന് ലഭിച്ചിരിക്കുന്നത്.
ആഡംബര ജീവിതത്തിന് പണം കണ്ടെത്താൻ കോളേജ് വിദ്യാർത്ഥിനികളടക്കമുള്ളവർ സ്പാകളിൽ എത്തുന്നുണ്ട്.
ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥിനികളാണ് ഇത്തരത്തിൽ സെക്‌സ് ട്രേഡിംഗില്‍ അകപ്പെട്ടിരിക്കുന്നത്.
മറ്റ് ജില്ലകളില്‍ നിന്ന് ഉപരി പഠനത്തിനായും, ഇടത്തരം സ്ഥാപനങ്ങളിൽ ജോലിക്കായും കോട്ടയത്ത് എത്തി വിവിധ ഹോസ്റ്റലുകളിൽ കഴിയുന്ന പെൺകുട്ടികളാണ് ശരീര വില്‍പ്പനയ്ക്കായി സ്പാകളിൽ പോകുന്നത്. ആഡംബര ജീവിതം നയിക്കുന്നതിനായി പണം കണ്ടെത്തുന്നതിനായാണ് പെൺകുട്ടികൾ സെക്സ് ട്രേഡിംഗിൻ്റെ ഭാഗമാകുന്നത്.
ഗർഭനിരോധന മാർഗ്ഗങ്ങളും സ്പാകളിൽ റെഡിയാണ്.
തേർഡ് ഐ ന്യൂസ് ഇന്നലെ പ്രസിദ്ധീകരിച്ച വാർത്ത താഴെ വായിക്കാം