
ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക വസതിക്ക് സമീപം വൻ അനാശാസ്യ കേന്ദ്രം; നഗര മധ്യത്തിൽ മുട്ടമ്പലത്തും, കഞ്ഞിക്കുഴിയിലും, സിഎംഎസ് കോളേജിന് പുറകിലും, ഈരയിൽ കടവിലും, എസ് എച്ച് മൗണ്ടിലുമായി അഞ്ച് വീടുകൾ വാടകയ്ക്കെടുത്ത് വൻ അനാശാസ്യകേന്ദ്രം നടത്തുന്നു: 5 കേന്ദ്രങ്ങളും മായ എന്ന യുവതിയുടേത്; മായ ചേച്ചിയുടെ സങ്കേതത്തിൽ അന്യസംസ്ഥാനക്കാരടക്കം 30ലധികം പെൺകുട്ടികൾ; കഞ്ഞിക്കുഴി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത് പത്തിലധികം പെൺവാണിഭ കേന്ദ്രങ്ങൾ; സംഘത്തിൽ സീരിയൽ നടിമാരും; മായ ചേച്ചിയുടെയുടെ സാമ്രാജ്യത്തിന്റെ നിയന്ത്രണം സിനിമാക്കഥകളെ വെല്ലുന്ന തരത്തിൽ
കോട്ടയം: നഗരമധ്യത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക വസതിക്ക് സമീപം വൻ അനാശാസ്യ കേന്ദ്രം പ്രവർത്തിക്കുന്നു.
കഞ്ഞിക്കുഴിയും കളത്തിപ്പടിയും കേന്ദ്രീകരിച്ച് മാത്രം പ്രവർത്തിക്കുന്നത് പത്തിലധികം പെൺവാണിഭ കേന്ദ്രങ്ങളാണ്. സംഘത്തിൽ സീരിയൽ നടിമാരും കോളേജ് വിദ്യാർത്ഥിനികളും ഉണ്ട്.
ജില്ലാ കളക്ടറും, ജില്ലാ പോലീസ് മേധാവിയും, ജില്ലാ സെഷൻസ് ജഡ്ജും അടക്കമുള്ളവരുടെ ഔദ്യോഗിക വസതിക്ക് സമീപം മുട്ടമ്പലത്തും, കഞ്ഞിക്കുഴിയിലും, സിഎംഎസ് കോളേജിന് പുറകിലും, ഈരയിൽ കടവിലും, എസ് എച്ച് മൗണ്ടിലുമായി അഞ്ച് വീടുകൾ വാടകയ്ക്കെടുത്താണ് വൻ അനാശാസ്യകേന്ദ്രം നടത്തുന്നത്.
അഞ്ച് കേന്ദ്രങ്ങളും നടത്തുന്നത് മായ എന്ന യുവതിയാണ്.
മായ ചേച്ചിയുടെ സങ്കേതത്തിൽ അന്യസംസ്ഥാനക്കാരടക്കം 30ലധികം പെൺകുട്ടികളാണുള്ളത്. ഇവരെ മണിക്കൂറിന് 3000 രൂപ മുതൽ 10000 രൂപ വരെ വിലയ്ക്കാണ് മായ ചേച്ചി വില്പന നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മായ ചേച്ചിക്ക് താങ്ങും തണലും നഗരത്തിൽ നിറഞ്ഞുനിൽക്കുന്ന രാഷ്ട്രീയക്കാരനും, ഒരു പോലീസ് ഉദ്യോഗസ്ഥനുമാണ്.
സിനിമാക്കഥകളെ വെല്ലുന്ന തരത്തിലാണ് മായ ചേച്ചിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ നിയന്ത്രണം.
വാട്സ്ആപ്പ് വഴി കസ്റ്റമേഴ്സിനെ ബുക്ക് ചെയ്ത് കസ്റ്റമേഴ്സ് ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ചു കൊടുക്കുകയോ നഗരത്തിലെ 5 സങ്കേതങ്ങളിൽ ഏതെങ്കിലും ഒന്നിലേക്ക് കസ്റ്റമേഴ്സിനെ വിളിച്ച് വരുത്തുകയോ ആണ് മായ ചേച്ചി ചെയ്യുന്നത്.
മായ ചേച്ചിയുടെ ബിസിനസ് വർഷങ്ങളായി ഇരയിൽ കടവ് കേന്ദ്രീകരിച്ച് മാത്രമായിരുന്നു. കച്ചവടം പൊടിപൊടിക്കുകയും രാഷ്ട്രീയക്കാരനും പോലീസ് ഓഫീസറും സഹായികളായി എത്തുകയും ചെയ്തതോടെ മായ ചേച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കൂടുതൽ ഔട്ട്ലെറ്റുകൾ തുറന്നു.
മായ ചേച്ചിയുടെ പ്രധാന കസ്റ്റമേഴ്സ് നഗരത്തിലെ വ്യാപാരികളും വിവിധതരത്തിലുള്ള ഉദ്യോഗസ്ഥരും പണക്കാരുമാണ്. നഗരത്തിൽ പ്രവർത്തിക്കുന്ന വിവിധ കോളേജുകളിൽ നിന്നുള്ള ആൺകുട്ടികളടക്കമുള്ളവർ നോട്ട് കെട്ടുകളുമായാണ് മായ ചേച്ചിയെ കാണാനെത്തുന്നത്.
മായ ചേച്ചിയുടെ ഏതെങ്കിലും സങ്കേതത്തേക്കുറിച്ച് അയൽവാസികൾ പരാതി നൽകിയാൽ മിനിറ്റുകൾക്കുള്ളിൽ വീട് മാറുകയും സമീപപ്രദേശങ്ങളിൽ തന്നെ പുതിയ വീട് എടുത്ത് സങ്കേതം മാറ്റാനുമുള്ള സർവ്വസന്നാഹവും മായി ചേച്ചിക്ക് ഉണ്ട്.
മായ ചേച്ചിയുടെ കച്ചവടത്തിന്റെ ഹെഡ് ഓഫീസ് ഇരയിൽ കടവ് കേന്ദ്രീകരിച്ചാണ്