play-sharp-fill
വിപ്ലവകരമായ കണ്ടുപിടിത്തവുമായി മലയാളി ഗവേഷകൻ; ‘അശ്വിന്മാർ’ കണ്ടെത്തിയത് ക്യാൻസർ പോലുള്ള മാരകരോ​ഗങ്ങളെ തകർക്കാനുള്ള ആയുധം, അറ്റാക്ക് പാർട്ടിക്കിൾസിനെ ശരീരത്തലേക്ക് കടത്തി വിടുന്ന സൂപ്പർ ടെക്നിക്

വിപ്ലവകരമായ കണ്ടുപിടിത്തവുമായി മലയാളി ഗവേഷകൻ; ‘അശ്വിന്മാർ’ കണ്ടെത്തിയത് ക്യാൻസർ പോലുള്ള മാരകരോ​ഗങ്ങളെ തകർക്കാനുള്ള ആയുധം, അറ്റാക്ക് പാർട്ടിക്കിൾസിനെ ശരീരത്തലേക്ക് കടത്തി വിടുന്ന സൂപ്പർ ടെക്നിക്

തിരുവനന്തപുരം: ക്യാൻസർ പ്രതിരോധ രംഗത്ത് വിപ്ലവകരമാർന്ന കണ്ടുപിടിത്തത്തിന് മലയാളി ഗവേഷകൻ നേതൃത്വം നൽകുന്ന സ്റ്റാർട്ട് അപ്പ് കമ്പനിക്ക് 60 കോടി രൂപയുടെ ഫണ്ടിംഗ്.

എറണാകുളം വൈറ്റില സ്വദേശിയായ അശ്വിൻ നന്ദകുമാർ (29), ചെന്നൈ സ്വദേശിയായ അശ്വിൻ ജയനാരായണൻ (27) എന്നിവരുടെ സ്‌റ്റാർട്ട് അപ്പ് കമ്പനിയായ ഗ്രാൻസ ബയോയ്‌ക്കാണ് 7.14 മില്യൺ യു.എസ് ഡോളർ (60 കോടി രൂപ) ഗവേഷണ സഹായം ലഭിച്ചിരിക്കുന്നത്.

അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലാണ് കമ്പനിയുടെ ആസ്ഥാനം. അമേരിക്കൻ സ്‌റ്റാർട്ട് അപ്പ് ആക്‌സിലറേറ്റർ വൈ കോംബിനേറ്റർ വഴി കേവലം 12 ദിവസം കൊണ്ടാണ് ഈ മിടുക്കന്മാർ ഇത്രയും വലിയ തുക സമാഹരിച്ചത്. ഇരുവരെയും കൂടാതെ ഓക്‌സ്ഫോർഡിലെ പ്രൊഫസർ കൂടിയായ മൈക്കൽ ‌ഡസ്‌റ്റിനും കമ്പനിയുടെ ഭാഗമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാൻസർ എന്ന മഹാമാരിയെ ഉന്മൂലനം ചെയ്യുന്ന കണ്ടെത്തൽ

ക്യാൻസർ അടക്കമുള്ള ഏതൊരു രോഗത്തെയും പ്രതിരോധിക്കുന്നത് നമ്മുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങളാണ് (ഇമ്മ്യൂൺ സെൽസ്). ഈ കോശങ്ങളിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളാണ് ഇത്തരം പ്രതിരോധത്തിന് ശരീരത്തെ സജ്ജമാക്കുന്നത്.

എന്നാൽ, ക്യാൻസർ കോശങ്ങൾ നമ്മുടെ പ്രതിരോധ കോശങ്ങളെ നശിപ്പിക്കുന്നു. തുടർന്നാണ് ഒരാൾ രോഗത്തിന് കീഴ്‌പ്പെടുന്നത്. പ്രതിരോധ കോശങ്ങളുടെ സഹായമില്ലാതെ അഥവാ അവയുടെ അസാന്നിദ്ധ്യത്തിൽ എങ്ങിനെ പ്രതിരോധ ശേഷി നേടിയെടുക്കാം എന്നതായിരുന്നു അശ്വിന്മാരുടെ ഗവേഷണം.

പ്രോട്ടീൻ തെറാപ്പി പ്രക്രിയയിലൂടെ രോഗങ്ങളെ തകർ‌ക്കാൻ പ്രതിരോധ കോശങ്ങൾ ആർജിക്കുന്ന ആയുധമായ ‘ആക്രമണ കണങ്ങൾ’ (അറ്റാക്ക് പാർട്ടിക്കിൾസ്) ഇവർ കണ്ടെത്തുകയായിരുന്നു. ക്യാൻസർ ബാധിക്കുന്ന ശരീരത്തിലെ പ്രതിരോധ കോശങ്ങൾ നശിപ്പിക്കപ്പെടുമ്പോൾ പകരം ഇതേ ആയുധം മനുഷ്യ ശരീരത്തിലേക്ക് കടത്തിവിട്ട് ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നതാണ് ടെക്‌നിക്ക്. ഇതിനുള്ള പേറ്റന്റും ഗ്രാൻസ ബയോ നേടിക്കഴിഞ്ഞു.