Spread the love

കോഴിക്കോട്: മാവേലി എക്‌സ്പ്രസിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. യാത്രക്കാരനായ യുവാവിന്റെ കാലില്‍ തട്ടിത്തെറിച്ചതിനാൽ ഒഴിവായത് വൻ ദുരന്തം. ശനിയാഴ്ച രാത്രി 10.32 ന് വെള്ളയില്‍ റെയില്‍വെ സ്റ്റേഷന്‍ കടന്നുപോകവെയാണ് സംഭവമുണ്ടായത്.

video
play-sharp-fill

കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്നു കേന്ദ്രമന്ത്രി വി മുരളീധരനും മന്ത്രി പി എ മുഹമ്മദ് റിയാസും കയറാനിരിരുന്ന ട്രെയിനിനു നേരെയാണ് ആക്രമണം.

സ്‌ഫോടകവസ്തു പുറത്തുനിന്നു പൊട്ടിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. വെള്ളയില്‍ സ്റ്റേഷനില്‍ ട്രെയിന്‍ കടന്നുപോകുന്നതിനിടയില്‍ പ്ലാറ്റ്‌ഫോമിന്റെ കിഴക്കു ഭാഗത്തുനിന്നാണ് ജനറല്‍ കോച്ചിലേക്ക് സ്‌ഫോടകവസ്തു എറിഞ്ഞത്. ട്രെയിനിന്റെ വാതിലിനരികില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരന്റെ ഷൂവില്‍ തട്ടി പുറത്തേക്ക് തെറിച്ച ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാത്രി 7 മണിയോടെ റെയില്‍വെ പരിസരത്ത് എത്തിയ മൂന്നംഗ സംഘത്തെ പോലീസ് പിടികൂടിയെങ്കിലും ഒരാള്‍ ഓടി രക്ഷപ്പെട്ടു. പിടിയിലായ തങ്ങള്‍സ് റോഡ് സ്വദേശികളായ 16, 17 പ്രായമുള്ള രണ്ട് പേരെ ചോദ്യം ചെയ്തു. ഇവരില്‍ നിന്ന് പടക്കങ്ങള്‍ കണ്ടെടുത്തതായി വെള്ളയില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എ ശ്രീനിവാസന്‍ പറഞ്ഞു. ട്രെയിനിനു നേരെ വീണ്ടും പടക്കം എറിയാനുള്ള ഒരുക്കവുമായാണ് സംഘം എത്തിയതെന്നും ഇവരെ റെയില്‍വെ സുരക്ഷാ സേനയ്ക്ക് കൈമാറിയതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.