
എഴുപതുകാരനായ മൗലിയാണ് കശ്മീർ യാത്ര സംഘടിപ്പിച്ചത്: സുഹൃത്തുക്കൾക്ക് പ്രചോദനമായി മുന്നിൽ നടന്ന മൗലി ഭീകരരുടെ തോക്കിനിരയായി: മൗലിയുടെ ഓർമ്മകളിൽ വിതുമ്പി സുഹൃത്തുക്കൾ
അമരാവതി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ആന്ധ്രാ പ്രദേശ് സ്വദേശിയാണ് യാത്ര പദ്ധതിയിട്ട് നടപ്പാക്കിയതെന്ന് സുഹൃത്തുക്കള്‍.
വിരമിച്ച ബാങ്ക് ജീവനക്കാരനായ ജെസി ചന്ദ്രമൗലിയാണ് തന്റെ ജന്മദിനം ആഘോഷിക്കാൻ സുഹൃത്തുക്കളെയും കൂട്ടി കശ്മീരിലെത്തിയത്. ഏപ്രില്‍ 18ന് 70 വയസ് തികഞ്ഞ മൗലി പ്രചോദനം നല്‍കിയാണ് തങ്ങള്‍ കശ്മീരിലെത്തിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരില്‍ മൗലിയും ഉണ്ടായിരുന്നു.
പഹല്‍ഗാം പട്ടണത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ പിന്നിട്ട് വേണം സുന്ദരമായ ബൈസരൻ പുല്‍മേടിലെത്താൻ. ദുഷ്കരമായ ഭൂപ്രദേശങ്ങളിലൂടെ കടന്ന് പൈൻമരങ്ങളും അതിശയ കാഴ്ചയുമുള്ള സ്ഥലമാണിത്. ഞങ്ങള്‍ ആറ് കുതിരപ്പുറത്താണ് അവിടേക്ക് പോയത്. വഴിയില്‍ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീകള്‍ ക്ഷീണിതരായി. അപ്പോള്‍ ചന്ദ്രമൗലി പറഞ്ഞു, ‘ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരമാണ്, പാഴാക്കരുത്” എന്ന്. അത്രയും ഊര്‍ജത്തില്‍ അദ്ദേഹം പറഞ്ഞത് കേട്ടാണ് എല്ലാവരും യാത്ര തുടര്‍ന്നത്.
അവിടെ എത്തിയ ഉടൻ എല്ലാവരും വാഷ് റൂമിലേക്ക് പോയി, പുറത്തിറങ്ങിയപ്പോള്‍ വെടിയൊച്ചെ കേട്ടെങ്കിലും, ആരോ വേട്ട നടത്തുകയാണെന്ന് കരുതി. പിന്നീടാണ് സ്ത്രീകളുടെ നിലവിളി കേട്ടത്. ചിലര്‍ നിലത്ത് വീണ് കിടക്കുന്നതുംകണ്ടു. പിന്നീട് ഒരാള്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നത് കണ്ടുവെന്നും ചന്ദ്രമൗലിയുടെ സുഹൃത്തും ദൃക്സാക്ഷിയുമായ ശശിധര്‍ പറഞ്ഞു. ഞങ്ങള്‍ ആറ് പേരും ബാത്ത്റൂമിന് പിന്നില്‍ ഒളിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്പോഴാണ് ഒരു തീവ്രവാദി അങ്ങോട്ട് നടന്നുവരുന്നത് കണ്ടത്. ഒളിച്ചിരുന്ന സ്ഥലത്ത് വേലി കെട്ടിയതിനാല്‍ രക്ഷപ്പെടാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനിടയില്‍ വേലിക്കിടയില്‍ ഒരു വിടവ് കണ്ടു. ഓരോരുത്തരായി ആ വിടവിലൂടെ രക്ഷപ്പെട്ടു. ചെറിയ നീരൊഴുക്ക് മുറിച്ച് കടന്ന കുന്നിൻ മുകളിലേക്ക് കയറി.
അപ്പോഴും ഒരു ഭീകരൻ ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. ഞങ്ങളുടെ അടുത്തെത്തി അയാള്‍ മുന്ന് നാല് റൗണ്ട് വെടിയുതിര്‍ത്തു. പിന്നീട് അയാള്‍ സ്ത്രീകളുടെ അടുത്തേക്ക് പോയി. ആര്‍ക്കും ഒന്നും സംഭവിച്ചില്ലെന്ന് കരുതി. ഓടാൻ കഴിഞ്ഞില്ലെന്നും മൗലിക്ക് വെടിയേറ്റെന്നും ഞങ്ങള്‍ പിന്നീടാണ് തിരിച്ചറിഞ്ഞത്’- എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.