Spread the love

തൃശൂര്‍: പുതിയ മെമ്പര്‍ എന്ന നിലയില്‍ വീഴ്ച്ച പറ്റിയെന്നും തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റിന് കത്തയച്ച് മറ്റത്തൂര്‍ പഞ്ചായത്തംഗം.

video
play-sharp-fill

മറ്റത്തൂര്‍ പഞ്ചായത്ത് 23-ാം വാര്‍ഡ് അംഗം അക്ഷയ് സന്തോഷാണ് ഡിസിസി പ്രസിഡന്റിന് കത്ത് നല്‍കിയത്.

ഡിസിസി ജനറല്‍ സെക്രട്ടറി ടി എം ചന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് രാജിവെച്ചതെന്നും പാര്‍ട്ടിയിലെ എല്ലാ തീരുമാനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും അനുസരിച്ച് താന്‍ പ്രവര്‍ത്തിക്കുമെന്നും അക്ഷയ് ഡിസിസി പ്രസിഡന്റിന് അയച്ച കത്തില്‍ പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് അംഗത്വം രാജിവയ്ക്കാന്‍ താന്‍ തയ്യാറാണെന്നും അക്ഷയ് സന്തോഷ് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന് അയച്ച കത്തില്‍ പറയുന്നുണ്ട്.

ബിജെപിയുടെ പിന്തുണ തേടിയ പഞ്ചായത്ത് അംഗങ്ങളെയും വിമത നേതാക്കളെയും നേരത്തെ അക്ഷയ് പരസ്യമായി തളളിപ്പറഞ്ഞിരുന്നു. അക്ഷയ് സന്തോഷിനെ വിമത നേതാവ് ടി എം ചന്ദ്രന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ ഫോണ്‍ സംഭാഷണവും പുറത്തുവന്നിരുന്നു.

മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുകയായിരുന്നു.

പഞ്ചായത്തില്‍ 10 അംഗങ്ങളുണ്ടായിരുന്ന എല്‍ഡിഎഫ് ഭരണം പിടിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിക്കൊപ്പം ചേര്‍ന്നത്. 24 അംഗ പഞ്ചായത്തില്‍ സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

എട്ട് കോണ്‍ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളുമാണ് ടെസ്സിയെ പിന്തുണച്ചത്. സംഭവത്തില്‍ കോണ്‍ഗ്രസ് നടപടിയെടുത്തിരുന്നു. ഡിസിസി ജനറല്‍ സെക്രട്ടറി ടി എം ചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പില്‍ എന്നിവരെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.