
സ്വന്തം ലേഖകൻ
ദ്വാരക: മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ സോഷ്യൽ മീഡിയവഴി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ.
അലിഗഡ് സ്വദേശി രാജേഷ് സിംഗ് സുമനെ[33] യാണ് ദ്വാരക സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മാട്രിമോണി സൈറ്റിലൂടെയായിരുന്നു പ്രതിയുമായി യുവതി പരിചയത്തിലായത്. തുടര്‍ന്ന് ഇരുവരുടെയും വിവാഹം വീട്ടുകാര്‍ ഉറപ്പിക്കുകയും ചെയ്തു. അടുപ്പത്തിലായ ഇവര്‍ നിരവധി തവണ കണ്ടുമുട്ടുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ യുവതി തന്റെ സ്വകാര്യ ചിത്രങ്ങള്‍ രാജേഷിന് അയച്ചുകൊടുത്തത്.
എന്നാല്‍ ഇരുവരും തമ്മിലുള്ള വിവാഹം മുടങ്ങിയതോടെ യുവതിയുടെ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതി ഭീഷണിപ്പെടുത്താന്‍ തുടങ്ങി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞായിരുന്നു ഭീഷണി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടുവില്‍ യുവതിയുടെ പേരില്‍ ഒരു വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച പ്രതി അതിലൂടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ആരംഭിച്ചു.
ഇതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ച ഉടന്‍ രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പ്രതിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സമാനമായ സംഭവങ്ങളില്‍ ഇയാള്‍ക്കെതിരെ മുമ്പും പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഡല്‍ഹിയില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.







