video
play-sharp-fill
ഏഷ്യാനെറ്റ് ന്യൂസിലെ സാനിയോ മനോമി ഏഷ്യാനെറ്റ് വിട്ടു, ഇനി റിപ്പോർട്ടർ ചാനലിലേക്ക്;  പ്രമുഖ ചാനലിൻ്റെ കോഴിക്കോട് ബ്യൂറോയിൽ കൂട്ടരാജിയോ? മലയാള മാധ്യമ രംഗത്ത് കൂടുമാറ്റം

ഏഷ്യാനെറ്റ് ന്യൂസിലെ സാനിയോ മനോമി ഏഷ്യാനെറ്റ് വിട്ടു, ഇനി റിപ്പോർട്ടർ ചാനലിലേക്ക്; പ്രമുഖ ചാനലിൻ്റെ കോഴിക്കോട് ബ്യൂറോയിൽ കൂട്ടരാജിയോ? മലയാള മാധ്യമ രംഗത്ത് കൂടുമാറ്റം

സ്വന്തം ലേഖകൻ
കോട്ടയം: ഏഷ്യാനെറ്റ് ന്യൂസിലെ വ്യാജവാര്‍ത്താ വിവാദത്തില്‍ മാനേജ്‌മെന്റ് കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് സ്ഥലംമാറ്റിയ സാനിയോ മനോമി ഇനി റിപ്പോര്‍ട്ടര്‍ ടി.വിയിലേക്ക്. സത്യം പുറത്തറയിച്ചെന്ന സംശയത്തിലായിരുന്നു മനോമിക്ക് എതിരെ നടപടി സ്വീകരിച്ചത്. വ്യാജം എന്ന് ആക്ഷേപം ഉയര്‍ന്ന വാര്‍ത്തയില്‍ കേള്‍പ്പിക്കുന്ന അതിക്രമത്തിനിരയായ പെണ്‍കുട്ടിയുടെ അഭിമുഖം ആദ്യം ചിത്രീകരിച്ചത് സാനിയോയായിരുന്നു. സാനിയോ മാസങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ച അഭിമുഖത്തിലെ ശബ്ദശകലം സംഭവവുമായി ബന്ധമില്ലാത്ത മറ്റൊരു പെണ്‍കുട്ടിയെ ഇരുത്തി വ്യാജമായി ചിത്രീകരിക്കുകയായിരുന്നു.

വ്യാജ അഭിമുഖം ചിത്രീകരിച്ച നൗഫല്‍ ബിന്‍ യൂസഫിനൊപ്പം കണ്ണൂര്‍ ബ്യൂറോയില്‍ റിപ്പോര്‍ട്ടറായിരുന്ന സാനിയോ വഴിയാണ് വിവരം പുറത്തായതെന്ന് വരുത്തിതീര്‍ക്കുന്നതിന് വേണ്ടിയാണ് സംഭവത്തിന് പിന്നാലെ കൊച്ചിയിലേക്ക് സ്ഥലം മാറ്റിയത്.

വര്‍ക്ക് അറേഞ്ച്‌മെന്റിന്റെ ഭാഗമായുളള നടപടി എന്ന് വിശദീകരിച്ചുകൊണ്ടായിരുന്നു സാനിയോയെ ഏഷ്യാനെറ്റ് ന്യൂസ് കൊച്ചിയിലേക്ക് മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ എഡിറ്റോറിയല്‍ വിഭാഗത്തിന്റെ പ്രതികാര നടപടികള്‍ക്ക് നിന്നുകൊടുക്കേണ്ടെന്ന തീരുമാനത്തില്‍ സാനിയോ ചാനല്‍ വിടുകയാണ്. പുതിയ സംരംഭകരുടെ കീഴില്‍ കുതിപ്പിനൊരുങ്ങുന്ന റിപ്പോര്‍ട്ടര്‍ ടി.വിയിലേക്കാണ് സാനിയോ മനോമിയുടെ മാറ്റം.

വീണ്ടും കൂടുമാറ്റം

മാതൃഭൂമി ന്യൂസിലെ പ്രധാന റിപ്പോര്‍ട്ടറും പൊളിറ്റിക്കല്‍ കറസ്‌പോണ്ടന്റുമായ ആര്‍. ശ്രീജിത്തും റിപ്പോര്‍ട്ടറില്‍ ചേര്‍ന്നേക്കുമെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട്. തിരുവനന്തപുരത്തെ റിപ്പോര്‍ട്ടര്‍ വാര്‍ത്താ സംഘത്തിന്റെ തലവനായിട്ടാണ് ആര്‍. ശ്രീജിത്തിനെ പരിഗണിക്കുന്നതെന്നാണ് സൂചന.

നിരവധി സുപ്രധാന രാഷ്ട്രീയ വാര്‍ത്തകള്‍ ആദ്യം പുറത്തുവിട്ടിട്ടുളള റിപ്പോര്‍ട്ടറാണ് ആര്‍. ശ്രീജിത്ത്. ഇടത് രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതില്‍ ഇദ്ദേഹം പ്രഗത്ഭനാണ്. ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഇ.പി. ജയരാജനെതിരെ സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ പി. ജയരാജന്‍ ആരോപണം ഉന്നയിച്ച വാര്‍ത്തയും ആര്‍. ശ്രീജിത്ത് പുറത്തുവിട്ടതാണ്.

റിപ്പോര്‍ട്ടര്‍ ടി.വിയിലേക്ക് പോകുമെന്ന് പ്രചാരണം ഉണ്ടെങ്കിലും ശ്രീജിത്ത് ഇതുവരെ രാജിവെച്ചിട്ടില്ലെന്നാണ് മാതൃഭൂമി ന്യൂസില്‍ നിന്ന് ലഭിക്കുന്ന വിവരം. മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ ജോസി ബാബുവും മാതൃഭൂമി വിട്ട് റിപ്പോര്‍ട്ടര്‍ ടി.വിയിലേക്ക് മാറി.

മാതൃഭൂമിയുടെ കാസര്‍ഗോഡ് റിപ്പോര്‍ട്ടര്‍ ബിജീഷും റിപ്പോര്‍ട്ടിറിലേക്കാണെന്ന് കേള്‍ക്കുന്നു. എന്നാല്‍ ബിജീഷും ഇതുവരെ രാജിവെച്ചതായി സൂചനയില്ല. മാതൃഭൂമിയുടെ മറ്റ് ബ്യൂറോകളില്‍ നിന്നും റിപ്പോര്‍ട്ടര്‍മാരുടെ രാജി ഉണ്ടായേക്കും.

രാജീവ് ദേവരാജ് ചാനലിന്റെ തലപ്പത്തേക്ക് വന്നശേഷം നിരവധി ജേര്‍ണലിസ്റ്റുകള്‍ മാതൃഭൂമി ന്യൂസ് വിട്ടുപോയിരുന്നു. മാതൃഭൂമിയെ കൂടാതെ 24 ന്യൂസില്‍ നിന്നും നിരവധി പേര്‍ റിപ്പോര്‍ട്ടര്‍ ടി.വിയിലേക്ക് ചേക്കേറുന്നുണ്ട്. രാജിവെയ്ക്കുന്നവരെ പിടിച്ചുനിര്‍ത്താന്‍ 24 ന്യൂസിന്റെ മേധാവി ശ്രീകണ്ഠന്‍ നായര്‍ നേരിട്ട് രംഗത്തിറങ്ങിയിട്ടുണ്ട്.

റിപ്പോര്‍ട്ടറിന്റെ റീലോഞ്ചിങ്ങ് മലയാളത്തിലെ വാര്‍ത്താ ചാനല്‍ രംഗത്ത് വലിയ വിപ്‌ളവം സൃഷ്ടിച്ചിരിക്കുകയാണ്. പ്രധാന ചാനലുകളില്‍ നിന്ന് റിപ്പോര്‍ട്ടറിലേക്ക് പ്രമുഖരുടെ ഒഴുക്കാണ്.

24 ന്യൂസിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അനില്‍ അയിരൂരാണ് റിപ്പോര്‍ട്ടറിന്റെ അഡിമിനിസ്‌ട്രേഷന്‍ വിഭാഗത്തിന്റെ തലവന്‍. 24 ന്യൂസിലെ പ്രധാന അവതാരകനായ ഡോ. അരുണ്‍ കുമാറാണ് റിപ്പോര്‍ട്ടര്‍ വാര്‍ത്താ സംഘത്തെ നയിക്കുക.

മീഡിയാവണ്‍ അസിസ്റ്റന്റെ് എക്‌സിക്യൂട്ടിവ് എഡിറ്ററും പ്രമുഖ വാര്‍ത്താ അവതാരകയുമായ സ്മൃതി പരുത്തിക്കാടാണ് റിപ്പോര്‍ട്ടറിന്റെ ഏക്‌സിക്യൂട്ടിവ് എഡിറ്റര്‍.