സ്വന്തം ലേഖിക
ആലപ്പുഴ: കല്ല്യാണ പന്തലിലേക്കുള്ള ദമ്പതികളുടെ സാഹസികമായി യാത്രയാണ് ഇപ്പോൾ വൈറലാകുന്നത്.
ആലപ്പുഴയില്‍ തലവടിയില്‍ വെള്ളക്കെട്ടില്‍ വീഴാതെ ഐശ്വര്യരയും ആകാശും കല്യാണ പന്തലിൽ എത്തിയത് ചെമ്പുരുളിയിലിരുന്ന്.
അപ്പര്‍ കുട്ടനാട് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായതോടെ ബന്ധുക്കളാണ് വധൂവരന്മാര്‍ക്കായി ചെമ്പ് ഒരുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്തായാലും ചെമ്പില്‍ കയറി കൃത്യസമയത്ത് തന്നെ ക്ഷേത്രത്തില്‍ എത്തി മുഹൂര്‍ത്തത്തില്‍ വിവാഹിതരാവാന്‍ ഇരുവര്‍ക്കുമായി.
കല്ല്യാണത്തിനായി ചെമ്പിനകത്ത് വരേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലായി കല്ല്യാണമെന്നും വധു ഐശ്വര്യ ചിരിയോടെ പറഞ്ഞു.