മരങ്ങാട്ടുപിള്ളിയിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ സത്യാഗ്രഹം നടന്നു

സ്വന്തം ലേഖകൻ

മരങ്ങാട്ടുപിള്ളി: അധികാര വകേന്ദ്രീകരണം അട്ടിമറിച്ച് പഞ്ചായത്തുകളുടെ അധികാരങ്ങളും പണവും കവർന്നെടുക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെ കെപിസിസി ആഹ്വാനപ്രകാരം മരങ്ങാട്ടുപിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ സത്യാഗ്രഹം കെപിസിസി നിർവ്വാഹക സമിതി അംഗം ജാൻസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് കെ എസ് അജികുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു, അംഗങ്ങളായ മാർട്ടിൻ പന്നക്കോട്ട്, മാത്തുക്കുട്ടി പുളിക്കിയിൽ എന്നിവർ സത്യാഗ്രഹം നടത്തി.

കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, നേതാക്കളായ കെ വി മാത്യു, ജോസ് ജോസഫ്, ഹരിക്കുട്ടൻ കെ ആർ, ബേബി ഈന്തുംതോട്ടം, സിബു മാണി, ജിജീഷ് വെട്ടിക്കാടൻ, അനു സിബു, മാത്യു കൈമ്ലേട്ട്, ജോസഫ് മൈലപ്പറമ്പിൽ, സണ്ണി വടക്കേടം തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group