
തിരുവനന്തപുരം: മാറനല്ലൂർ സ്വദേശി ജയ യെ മകൻ കൊലപ്പെടുത്തി. ഇവരുടെ മകൻ അപ്പുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹത്തില്‍ കണ്ട മുറിവുകളും അയല്‍ക്കാരുടെ മൊഴിയും സംശയത്തിലേക്ക് വിരല്‍ചൂണ്ടിയതോടെയാണ് പൊലീസ് അപ്പുവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
മദ്യപിച്ച് മകൻ വഴക്കുണ്ടാക്കുകയും തുടര്‍ന്ന് വഴക്ക് അമ്മയെ മര്‍ദ്ദിക്കുന്നതിലേക്കെത്തുകയും മര്‍ദ്ദനത്തിനൊടുവില്‍ ജയയുടെ മരണം സംഭവിക്കുകയും ചെയ്തതായാണ് പൊലീസിന്റെ നിഗമനം. മൃതദേഹത്തില്‍ തലയിലും ചെവിയിലും മുഖത്തും മുറിപ്പാടുണ്ടായിരുന്നു. മദ്യപിച്ച് അമ്മയെ മർദ്ദിക്കുന്നത് സ്ഥിരം ആണെന്നാണ് സമീപവാസികൾ പറയുന്നത്.
ഇതിന് പുറമെ ഇവരുടെ അയല്‍വാസികളുടെ മൊഴികളിലും അപ്പുവിനെതിരായ തെളിവുകളുണ്ട്. ജയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തന്നെയാണ് ഇവര്‍ ആരോപിക്കുന്നത്. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







