Thursday, April 23, 2026

നിയമലംഘനം നടത്തി നിര്‍മ്മിച്ചതിനാല്‍ പൊളിച്ചു നീക്കിയ മരടിലെ വിവാദ ഫ്‌ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ തിരികെ നല്‍കേണ്ടത് 120;98 കോടി രൂപ; നല്‍കിയത് 37.3 കോടി രൂപ; ഒരു രൂപ പോലും നല്‍കാതെ ഹോളി ഫെയ്‌ത്ത് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: മരടിലെ വിവാദ ഫ്‌ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ തിരികെ നല്‍കേണ്ട തുകയില്‍ പകുതി പോലും നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്.
തിരികെ നല്‍കേണ്ട 120.98 കോടി രൂപയില്‍ 37.32 കോടി രൂപ മാത്രമാണ് നല്‍കിയത്. മൂന്ന് നിര്‍മ്മാതാക്കള്‍ ചേര്‍ന്ന് 37.32 കോടി രൂപ തിരിച്ചടച്ചപ്പോള്‍ ഏറ്റവും അധികം താമസക്കാര്‍ ഉണ്ടായിരുന്ന ഹോളി ഫെയ്‌ത്ത് ഫ്‌ളാറ്റിന്റെ നിര്‍മ്മാതാക്കള്‍ ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ല.

ഫ്‌ളാറ്റുടമകള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുന്നതിനായി 62.75 കോടി രൂപയടക്കം 120.98 കോടി രൂപയാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്.കെട്ടിടം പൊളിക്കാന്‍ ചെലവായ തുക, സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ബാലകൃഷണന്‍ നായര്‍ കമ്മിറ്റിക്കായി ചെലവായ തുക എന്നിവയടക്കമാണ് ഇത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോള്‍ഡന്‍ കായലോരം കെട്ടിടത്തിന്റെ നിര്‍മ്മാതാക്കളായ വിച്ചൂസ് കണ്‍സ്ട്രക്ഷന്‍സ് അടക്കാനുള്ള 13.97 കോടി രൂപയില്‍ 6.76 കോടി രൂപയാണ് തിരിച്ചടച്ചത്. ജെയിന്‍ കണ്‍സ്ട്രക്ഷന്‍സ് നിര്‍മ്മാതാവ് 32.76 കോടി രൂപയില്‍ 16.76 കോടി രൂപയും ആല്‍ഫ വെഞ്ചഴ്‌സ് 32.10 കോടിയില്‍ 13.80 കോടി രൂപയും മാത്രമാണ് തിരിച്ചടച്ചത്. വിവരാവകാശ പ്രവര്‍ത്തകന്‍ എംകെ ഹരിദാസിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇവരില്‍നിന്ന് നിര്‍ബന്ധപൂര്‍വം പണം ഈടാക്കാനുള്ള അധികാരം ജസ്റ്റിസ് ബാലകൃഷ്ണന്‍ കമ്മിറ്റിക്കില്ല.

ഗോള്‍ഡന്‍ കായലോരം, ജെയിന്‍ കോറല്‍ കോവ്, ആല്‍ഫ സെറീന്‍ എന്നീ കെട്ടിട സമുച്ചയത്തിലെ ഫ്‌ളാറ്റുടമകള്‍ക്ക് അവര്‍ നല്‍കിയ തുക മുഴുവന്‍ തിരികെ ലഭിച്ചു. സര്‍ക്കാര്‍ നല്‍കിയ 25 ലക്ഷം രൂപ കൂടി കണക്കിലെടുക്കുമ്ബോഴാണിത്. എന്നാല്‍, ഈ തുക കെട്ടിട ഉടമകള്‍ സര്‍ക്കാരിന് നല്‍കിയിട്ടില്ല. ഹോളി ഫെയ്‌ത്തിലെ താമസക്കാര്‍ക്ക് സര്‍ക്കാര്‍ ധനസഹായമായി നല്‍കിയ 25 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്.

തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച്‌ മരടിലെ വിവാദ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ 2020 ജനുവരി 11 നാണ് പൊളിച്ചു നീക്കിയത്.