Spread the love

തിരുവനന്തപുരം: കോങ്ങാട് എന്ന ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ട പൊളിച്ചാണ് കെ.എ.തുളസി നിയമസഭയിലേക്ക് വിജയിച്ചുകയറിയത്. തൃശൂർ ജില്ലയില്‍ അയ്യപ്പൻ കെ.എയുടെയും അമ്മിണി എം.കെയുടെയും മകളായി ജനനം.

video
play-sharp-fill

1994ല്‍ കോണ്‍ഗ്രസില്‍ അംഗമായാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. 2004ല്‍ കെ.പി.സി.സി എക്സിക്യുട്ടീവ് അംഗമായി. എ.ഐ.സി.സി അംഗവുമായിരുന്നു. 2021 മുതല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.

2012- 17വരെ സംസ്ഥാന വനിത കമ്മിഷൻ അംഗമായിരുന്നു. ചരിത്രത്തില്‍ പി.ജിയും യു.ജി.സി നെറ്റ് യോഗ്യതയും നേടിയിട്ടുണ്ട്. നെന്മാറ എൻ.എസ്.എസ് കോളേജിലെ ചരിത്ര വിഭാഗം മേധാവിയായ തുളസി കോളേജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂർ ജില്ലാ പഞ്ചായത്ത് ചേലക്കര ഡിവിഷൻ അംഗമായിരുന്നു. 2001ല്‍ ചേലക്കരയില്‍ നിന്ന് നിയമസഭയിലേക്കും 2004ല്‍ ഒറ്റപ്പാലം ലോക്സഭ മണ്ഡലത്തിലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഭർത്താവ്: വി.കെ.ശ്രീകണ്ഠൻ. എം.പി.