play-sharp-fill
ലീഗിന്റെ കരുത്തിൽ കോൺഗ്രസ് മലപ്പുറത്ത് തൂത്തുവാരും, മുന്നണിയ്ക്ക് തൃശൂരിൽ തിരിച്ചുവരവ് ഉണ്ടാകും : പാലക്കാട് മെട്രോമാന് കനത്ത തിരിച്ചടി ; 78 സീറ്റിൽ 41 സീറ്റും ഇടതിന്, കോൺഗ്രസിന് 36 സീറ്റും : നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേട്ടമുണ്ടാകുമെന്ന് മനോരമയുടെ രണ്ടാം ഘട്ട സർവ്വേ ഫലങ്ങൾ

ലീഗിന്റെ കരുത്തിൽ കോൺഗ്രസ് മലപ്പുറത്ത് തൂത്തുവാരും, മുന്നണിയ്ക്ക് തൃശൂരിൽ തിരിച്ചുവരവ് ഉണ്ടാകും : പാലക്കാട് മെട്രോമാന് കനത്ത തിരിച്ചടി ; 78 സീറ്റിൽ 41 സീറ്റും ഇടതിന്, കോൺഗ്രസിന് 36 സീറ്റും : നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേട്ടമുണ്ടാകുമെന്ന് മനോരമയുടെ രണ്ടാം ഘട്ട സർവ്വേ ഫലങ്ങൾ

സ്വന്തം ലേഖകൻ

കൊച്ചി: ഇത്തവണത്തെ നിയസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലും മലപ്പുറത്തും പാലക്കാടും കോൺഗ്രസിന് നേട്ടമുണ്ടാകുമെന്ന് മനോരമ – വി.എം.ആർ പ്രീപോൾ സർവ്വേ ഫലങ്ങൾ. അതേസമയം തൃശൂരിൽ കോൺഗ്രസിന് തിരിച്ചു വരവ് ഉണ്ടാകുമെന്നും സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നു.

രണ്ടാം ഘട്ടത്തിലെ പ്രവചന ഫലങ്ങൾ പുറത്ത് വരുമ്പോൾ ഇടതുപക്ഷത്തിന്ന് 41 സീറ്റാണ് മനോരമ പ്രവചിക്കുന്നത്. യുഡിഎഫിനാകട്ടെ 36 സീറ്റും. എൻഡിഎയ്ക്ക് മഞ്ചേശ്വരം ജയിക്കാമെന്നാണ് ഫലം. രണ്ടാം ഘട്ടത്തിൽ യുഡിഎഫിന് 32 സീറ്റിൽ ജയിക്കാനാകുമെന്നാണ് മനോരമയുടെ പ്രവചനം. എൽഡിഎഫിന് 14 സീറ്റും. ബിജെപിക്ക് രണ്ടാംഘട്ടത്തിൽ സീറ്റൊന്നുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവരെ 78 സീറ്റിലാണ് മനോരമയുടെ പ്രവചനങ്ങൾ എത്തിയിരിക്കുന്നത്.നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിൽ യുഡിഎഫ് നേട്ടമുണ്ടാക്കുമെന്നും സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നു. യുഡിഎഫ് 5, എൽഡിഎഫ് 0, എൻഡിഎ 0. എന്നാണ് പ്രവചന ഫലങ്ങൾ.

ദേവികുളത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്ക് നേരിയ മേൽക്കൈയാണ് പ്രവചിക്കുന്നത്. എൽഡിഎഫിന് മേൽ 2.5% മാത്രം നേരിയ ലീഡേ ഉള്ളൂ യുഡിഎഫിന്. മന്ത്രി എം.എം. മണി മത്സരിക്കുന്ന ഉടുമ്പൻചോലയിൽ യുഡിഎഫിന് മേൽക്കൈയെന്ന് സർവേ പറയുന്നു. തൊടുപുഴയിൽ പിജെ ജോസഫ് കടുത്ത മൽസരം നേരിടുന്നു എന്നതാണ് ചിത്രം. യുഡിഎഫിന് 0.7 ശതമാനം മാത്രം ലീഡാണ് ഇവിടെ.

തൊടുപുഴയിൽ സിറ്റിങ് എംഎൽഎ പി.ജെ.ജോസഫിന്റെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു എന്നതിന് മറുപടി ഇങ്ങനെ: ഏറ്റവും മികച്ചതാണെന്ന് 8% പേരും മികച്ചതാണെന്ന് 37.05 % പേരും വിലയിരുത്തി. ശരാശരി എന്നാണ് 28.82% പേരുടെ വിലയിരുത്തൽ. മോശം എന്ന് പറഞ്ഞത് 23% പേരും. മോശമെന്ന് 3.52%.

നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ യുഡിഎഫ് വൻനേട്ടമുണ്ടാക്കുമെന്നും സർവ്വേ ഫലം പറയുന്നു. യുഡിഎഫ് 15, എൽഡിഎഫ് 1, എൻഡിഎ 0. നിലമ്പൂർ യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് സർവേ പറയുന്നു. ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി പിവി അൻവർ പിന്നിലെന്നാണ് സർവേ പ്രവചിക്കുന്നത്. പൊന്നാനി യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും സർവേ പ്രവചിക്കുന്നു.

മലപ്പുറം തിരൂർ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന് സർവേ ഫലം. തവനൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മുന്നിലെന്നാണ് പ്രവചനം. വേങ്ങരയിൽ ലീഗ് സ്ഥാനാർത്ഥി മുനിലെന്ന് സർവേ. താനൂരിലും യുഡിഎഫ് നല്ല മാർജിനിൽ മുന്നിലാണെന്ന് സർവേ പ്രവചിക്കുന്നു. തിരൂരങ്ങാടിയിലും യുഡിഎഫ് തന്നെ മുന്നിൽ.

അഞ്ചാം മണ്ഡലമായ മഞ്ചേരിയിലും യുഡിഎഫ് മുന്നിലെന്ന് സർവേ. പെരിന്തൽമണ്ണയിലാകട്ടെ, യുഡിഎഫ് സ്ഥാനാർത്ഥി സാമാന്യം നല്ല മാർജിനിൽ മുന്നിലെന്ന് സർവേ പറയുന്നു. മങ്കടയിലും മലപ്പുറത്തും യുഡിഎഫ് സ്ഥാനാർത്ഥി തന്നെ ജയിക്കുമെന്ന് സർവേ പറയുന്നു. മങ്കടയിൽ സമാന്യം നല്ല മാർജിനിലാണ് മുന്നിലെന്ന് സർവേ പറയുന്നു. മലപ്പുറത്തും കൂറ്റൻ മുന്നേറ്റമാണ് ലീഗ് സ്ഥാനാർത്ഥി നടത്തുകയെന്ന് സർവേ വെളിപ്പെടുത്തുന്നു. കൊണ്ടോട്ടി മണ്ഡലത്തിൽ യുഡിഎഫിനാണ് മുന്നേറ്റം. മികച്ച വോട്ടുശതമാനത്തിലാണ് വിജയമെന്ന് സർവേ പ്രവചിക്കുന്നു.

ഏറനാട്ടും യുഡിഎഫ് സ്ഥാനാർത്ഥി എളുപ്പത്തിൽ വിജയമുറപ്പിക്കുന്നുവെന്ന് സർവേ പറയുന്നു. വണ്ടൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി നല്ല നിലയിൽ മുന്നിലെന്ന് സർവേ പറയുന്നു. തൃശൂരിലെ വോട്ട് വിഹിതം ഇങ്ങനെ. എൽഡിഎഫ് 41.85 %, യു.ഡി.എഫ് 37.14 %, എൻഡിഎ 19.52 %, മറ്റുള്ളവർ 1.49 %.
സർവേ പ്രകാരം പുതുക്കാട് എൽഡിഎഫിന് വിജയസാധ്യതയെന്നാണ് സർവേ ഫലം. എൽഡിഎഫിന് യുഡിഎഫിനുമേൽ മികച്ച ശതമാനം ലീഡ് പ്രവചിക്കുന്നു.

ചേലക്കരയിൽ യുഡിഎഫിനാണ് വിജയസാധ്യത. യുഡിഎഫിന് എൽഡിഎഫിനു മേൽ വലിയ ശതമാനം ലീഡും സർവേ പറയുന്നു. കുന്നംകുളത്ത് യുഡിഎഫിന് ആണ് വിജയസാധ്യതയെന്നും സർവ്വേ ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ഗുരുവായൂരിൽ യുഡിഎഫിന് വിജയസാധ്യതയുണ്ടെന്നാണ് പ്രവചനം. മണലൂരിൽ എൽഡിഎഫിനാണ് വിജയസാധ്യത. യുഡിഎഫിന് എൽഡിഎഫിനുമേൽ ഭേദപ്പെട്ട ശതമാനം ലീഡുമുണ്ട്. വടക്കാഞ്ചേരിയിൽ യുഡിഎഫിനാണ് വിജയസാധ്യത.

ഒല്ലൂരിൽ യുഡിഎഫ് മുന്നിലെന്ന് സർവേ ഫലം. സാമാന്യം നല്ല മാർജിനിൽ മണ്ഡലം പിടിക്കുമെന്നാണ് സർവേ ഫലം സാധ്യത കാണുന്നത്. തൃശൂർ മണ്ഡലത്തിലാകട്ടെ എൽഡിഎഫ് ആണ് മുന്നിൽ. നാട്ടിക സർവേ പ്രകാരം എൽഡിഎഫിന് വിജയസാധ്യത. ഇരിങ്ങാലക്കുടയിൽ സർവേ പ്രകാരം എൽഡിഎഫിന് വിജയസാധ്യത. സിപിഎമ്മിലെ ആർ.ബിന്ദു മുന്നിലെന്ന് സർവേ ഫലം.

നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്ട് ജില്ലയിൽ കനത്ത പോരാട്ടമെന്ന് മനോരമ ന്യൂസ്‌വി എംആർ പ്രീപോൾ സർവേ ഫലം. തൃത്താലയിൽ യുഡിഎഫിനാണ് മേൽക്കൈ. കടുത്ത പോരാട്ടമാണെന്ന് വ്യക്തമാക്കുന്നു സർവേ. പട്ടാമ്പി മണ്ഡലത്തിൽ പോരാട്ടചിത്രം തെളിയും മുൻപുള്ള സർവേയിൽ എൽഡിഎഫ് മികച്ച മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് സർവേ പ്രകാരം എൽ ഡി എഫിന് വിജയസാധ്യത. ഇടതുകോട്ടയായ കോങ്ങാടിൽ യുഡിഎഫ് മുന്നേറ്റമെന്നും സർവേ. മണ്ണാർക്കാട് യുഡിഎഫിന് തന്നെ വിജയം പ്രവചിക്കുന്നു.

താരമണ്ഡലമായ പാലക്കാട് യുഡിഎഫ് തന്നെ മുന്നിൽ. മലമ്പുഴയിലും പാലക്കാടും കടുത്ത മൽസരമെന്ന് സർവേ പറയുന്നു. മലമ്പുഴയിൽ എൽഡിഎഫിനാണ് നേരിയ മുൻതൂക്കം. രണ്ടാമത് യുഡിഎഫ് തന്നെ. എൻഡിഎ മൂന്നാമതെന്നും സർവേ പറയുന്നു.

പാലക്കാട്ട് ഷാഫി പറമ്പിൽ എന്ന സിറ്റിങ് എംഎൽഎയുടെ പ്രകടനം ഏറ്റവും മികച്ചതാണെന്ന് 26 ശതമാനം പേരും മികച്ചതാണെന്ന് 29 ശതമാനം പേരും രേഖപ്പെടുത്തി. തരൂർ മണ്ഡലത്തിൽ യുഡിഎഫ് മുന്നിലെന്ന് സർവേ പറയുന്നു. നേരിയ മുൻതൂക്കമെന്നാണ് പ്രവചനം.

ഒറ്റപ്പാലത്ത് സർവേ പ്രകാരം എൽ ഡി എഫിന് വിജയസാധ്യത. സാമാന്യം ഇടതുകോട്ടയായ കോങ്ങാടിൽ യുഡിഎഫ് മുന്നേറ്റമെന്നും സർവേ. മണ്ണാർക്കാടും യുഡിഎഫിനാണ് വിജയം പ്രവചിക്കുന്നത്.
ചിറ്റൂരിൽ സർേവ പ്രകാരം എൽഡിഎഫ് സ്ഥാനാർത്ഥി കെ.കൃഷ്ണൻ കുട്ടിക്ക് വിജയ സാധ്യത.നെന്മാറയിൽ പക്ഷേ യുഡിഎഫ് ജയിക്കുമെന്ന് സർവേ പറയുന്നു. ആലത്തൂരിൽ എൽഡിഎഫ് മുന്നിലെന്നും സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.