Spread the love

തിരുവനന്തപുരം: മണ്ണന്തലയിൽ ഗുണ്ടാ നേതാവിന്റെ വീടിനു നേരെ ആ ക്രമണം.

video
play-sharp-fill

ഗുണ്ടാലിസ്റ്റിൽപ്പെട്ട രാജേഷിന്റെ വീടിന് നേരെയാണ് തിങ്കളാഴ്‌ച രാത്രി ആറംഗ സംഘം ആക്രമണം നടത്തിയത്.

വടിവാൾ അടക്കമുള്ള ആയുധങ്ങളുമായെത്തിയ സംഘം വീടിന് നേരെ നാടൻ പടക്കമെറിഞ്ഞു. തുടർന്ന് വീട്ടുമുറ്റത്തും റോഡിലും ഉണ്ടായിരുന്ന മൂന്ന് ഓട്ടോറിക്ഷകളും രണ്ട് കാറുകളും ഒരു ബൈക്കും അടിച്ചുതകർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ പ്രതികളെ പിടികൂടാനായിട്ടില്ല. ആക്രമണം നടത്തിയവരിൽ ചിലർ ഗുണ്ടാലിസ്റ്റിൽപെട്ടവരാണെന്നാണ് വിവരം. വീടിന് മുന്നിൽ വെ ച്ച് ബൈക്കുകൾ റേസ് ചെയ്‌തത്‌ രാജേഷ് ചോദ്യം ചെയ്തപ്പോഴുണ്ടായ പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം