
തിരുവനന്തപുരം: മണ്ണന്തലയിൽ ഗുണ്ടാ നേതാവിന്റെ വീടിനു നേരെ ആ ക്രമണം.
ഗുണ്ടാലിസ്റ്റിൽപ്പെട്ട രാജേഷിന്റെ വീടിന് നേരെയാണ് തിങ്കളാഴ്ച രാത്രി ആറംഗ സംഘം ആക്രമണം നടത്തിയത്.
വടിവാൾ അടക്കമുള്ള ആയുധങ്ങളുമായെത്തിയ സംഘം വീടിന് നേരെ നാടൻ പടക്കമെറിഞ്ഞു. തുടർന്ന് വീട്ടുമുറ്റത്തും റോഡിലും ഉണ്ടായിരുന്ന മൂന്ന് ഓട്ടോറിക്ഷകളും രണ്ട് കാറുകളും ഒരു ബൈക്കും അടിച്ചുതകർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ പ്രതികളെ പിടികൂടാനായിട്ടില്ല. ആക്രമണം നടത്തിയവരിൽ ചിലർ ഗുണ്ടാലിസ്റ്റിൽപെട്ടവരാണെന്നാണ് വിവരം. വീടിന് മുന്നിൽ വെ ച്ച് ബൈക്കുകൾ റേസ് ചെയ്തത് രാജേഷ് ചോദ്യം ചെയ്തപ്പോഴുണ്ടായ പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം