
ഡോ. മന്‍മോഹന്‍ സിംഗ് ആശുപത്രി വിട്ടു ; ആരോഗ്യനില തൃപ്തികരമെന്ന് എയിംസ് അധികൃതര്‍
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: കടുത്ത് പനിയെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് ആശുപത്രി വിട്ടു. കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യനില തൃപ്തികരമായതോടെ അദ്ദേഹം വീട്ടിലേക്ക് മടങ്ങി.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ മന്‍മോഹന്‍സിങ്ങിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് പല വാര്‍ത്തകളും പുറത്തു വന്നിരുന്നു. എന്നാല്‍ പനി മാത്രമാണുള്ളതെന്നും മറ്റു ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ഡല്‍ഹി എയിംസ് അധികൃതര്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്ത് പനി ആയതിനാല്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മന്‍മോഹന്‍ സിംഗിനെ കൊവിഡ് പരിശോധനയ്ക്കും വിധേയനാക്കിയിരുന്നു. പരിശോധന ഫലം നെഗറ്റീവായതോടെ ഇക്കാര്യത്തിലുള്ള ആശങ്ക ഒഴിയുകയും ചെയ്തിരുന്നു.
കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ അദ്ദേഹത്തിന് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. എന്നാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളടക്കം രാജ്യത്തെ പല പ്രമുഖ നേതാക്കളും അദ്ദേഹത്തിന് സൗഖ്യം നേരുകയും ചെയ്തിരുന്നു.