
ചില നമ്പരുകള്‍ ഞാന്‍ ബ്ലോക്ക് ചെയ്ത് വച്ചിട്ടുണ്; അങ്ങോട്ട് വിളിച്ചാല്‍ എടുക്കാത്ത ആരും ഇപ്പോള്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ ഇല്ല; തുറന്ന് പറച്ചിലുമായി മഞ്ജു വാര്യര്‍
സ്വന്തം ലേഖകന്‍
കൊച്ചി: ഫോണില്‍ നൂറിലധികം പേരെ ബ്ലോക്ക് ചെയ്ത് വച്ചിട്ടുണ്ടെന്ന് നടി മഞ്ജു വാര്യര്‍. ഇവരില്‍ അധികവും അറിയാത്ത ആളുകളാവും. എന്തെങ്കിലും തിരക്കിലായിരിക്കുമ്പോള്‍ വിളിക്കുന്നവരെ ഹോള്‍ഡ് ചെയ്ത് വയ്ക്കും. പക്ഷേ, മെസേജ് അയച്ച ശേഷം ആണ് വിളിക്കുന്നതെങ്കില്‍ അറ്റെന്‍ഡ് ചെയ്യുമെന്നും മഞ്ജു പറയുന്നു.
അമ്മയാണ് ഫോണില്‍ ഏറ്റവും കൂടുതലായി തന്നെ വിളിക്കാറുള്ളത്. വിളിച്ചാല്‍ എടുക്കാത്തതായുള്ള കോണ്ടാക്ടുകളൊന്നും നിലവില്‍ തനിക്കില്ല.വാട്‌സ്ആപ്പാണ് ഏറ്റവും കൂടുതലായി ഉപയോഗിക്കാറുള്ളത്. ഒരു അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു. ചതുര്‍മുഖം എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം. സോഷ്യല്‍ മീഡിയയിലും സജീവമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :