video
play-sharp-fill
കറുപ്പണിഞ്ഞ് പ്രസന്നവദനയായി മഞ്ചു വാര്യർ, വെള്ള വസ്ത്രത്തിൽ സിദ്ദിഖും ; ചാണകത്തിൽ ചവിട്ടിയ മുഖഭാവത്തിൽ ദിലീപും ; ലേഡിസൂപ്പർ സ്റ്റാറും മുൻ ഭർത്താവും നേർക്കുനേർ : എറണാകുളത്തെ പ്രത്യേക കോടതിയിലേക്ക് ഉറ്റുനോക്കി സിനിമാ ലോകം

കറുപ്പണിഞ്ഞ് പ്രസന്നവദനയായി മഞ്ചു വാര്യർ, വെള്ള വസ്ത്രത്തിൽ സിദ്ദിഖും ; ചാണകത്തിൽ ചവിട്ടിയ മുഖഭാവത്തിൽ ദിലീപും ; ലേഡിസൂപ്പർ സ്റ്റാറും മുൻ ഭർത്താവും നേർക്കുനേർ : എറണാകുളത്തെ പ്രത്യേക കോടതിയിലേക്ക് ഉറ്റുനോക്കി സിനിമാ ലോകം

സ്വന്തം ലേഖകൻ

കൊച്ചി: മുൻ ഭർത്താവ് പ്രതിയായ യുവനടിയെ പീഡിപ്പിച്ച കേസിൽ മൊഴി നൽകാൻ മഞ്ചു വാര്യർ കോടതിയിലെത്തി. കറുത്ത ചുരിദാറിൽ പ്രസന്നവദനയായിട്ടാണ് മഞ്ചു എറണാകുളത്തെ സ്‌പെഷ്യൽ കോടതിയിൽ എത്തിയത്. മുൻ ഭാര്യയെ കോടതി വളപ്പിൽ വച്ച് നേർക്കുനേർ കണ്ടപ്പോൾ ചാണകത്തിൽ ചവിട്ടിയ മുഖഭാവമായിരുന്നു കേസിൽ പ്രതിയായ ദിലീപിന്

കോടതി വളപ്പിലേക്ക് പത്രക്കാരെല്ലാം വരുന്നതിന് മുൻപ് തന്നെ മഞ്ചു എത്തിയത് തിരക്കും മറ്റും ഒഴിവാക്കാനാണ്. പിന്നീട് സിദ്ദിഖും ബിന്ദു പണിക്കരും എത്തി. ഖദർ മുണ്ടും ഷർട്ടുമായിരുന്നു സിദ്ദിഖിന്റെ വേഷം. സായി കുമാറിനൊപ്പമാണ് ബിന്ദു പണിക്കർ കോടതിയിൽ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ചു വാര്യർ മൊഴി നൽകാൻ വരുന്നതിനാൽ ദിലീപ് അവധി അപേക്ഷ നൽകുമോ എന്ന സംശയം ഉയർന്നിരുന്നു. എന്നാൽ മുൻഭാര്യയെ വിസ്തരിക്കുമ്പോൾ കോടതിയിലെ പ്രതിക്കൂട്ടിൽ നിൽക്കാനായിരുന്നു ദിലീപിന്റെ തീരുമാനം. ഇതോടെ വിവാഹ മോചനം നേടിയെടുത്ത ആ മുറിയിൽ നടനും നടിയും വീണ്ടും ഒരുമിച്ചെത്തി.

യുവ നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു മഞ്ചു വാര്യരുടെ ആരോപണം. നടിയെ ആക്രമിച്ചതിന് ശേഷം താര സംഘടന കൊച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ മഞ്ചു വാര്യർ ഇത് പരസ്യമായി പറയുകയും ചെയ്തിരുന്നു. തുടർന്ന് ദിവസങ്ങൾക്ക് ശേഷമാണ് കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതും ജയിലിലാക്കുന്നതും. സാക്ഷി വിസ്താരത്തിനിടെ മഞ്ചു വാര്യർ ഇക്കാര്യം കോടതിയിലും ആവർത്തിക്കുമോ എന്നാണ് സിനിമാ ലോകം ഉൾപ്പെടെ എല്ലാവരും ഉറ്റുനോക്കുന്നത്. ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിൽ മൊഴി നിർണ്ണായകവും ആണ്. സിദ്ദിഖ് , ബിന്ദു പണിക്കർ എന്നിവരുടെ സാക്ഷി വിസ്താരവും ഇന്ന് തന്നെ നടക്കും. പതിനൊന്ന് മണിക്കാണ് സാക്ഷി വിസ്താരം തുടങ്ങിയത്. ഒൻപതേമുക്കാലോടെ തന്നെ മഞ്ചു വാര്യർ കോടതിയിലെത്തി. അതിന് ശേഷം പ്രോസിക്യൂട്ടറുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തി. മഞ്ചു വാര്യരുടെ ആവശ്യപ്രകാരമാണ് ചർച്ച. മഞ്ജു മൊഴിയിൽ ഉറച്ചു നിൽക്കുമെന്നാണ് സൂചന.

വെള്ളിയാഴ്ച ഗീതു മോഹൻദാസ്, സംയുക്ത വർമ്മ, കുഞ്ചാക്കോ ബോബൻ എന്നിവരും ശനിയാഴ്ച സംവിധായകൻ ശ്രീകുമാർ മേനോനും മാർച്ച് നാലിനു റിമി ടോമയും മൊഴി നൽകാനെത്തും. എന്നാൽ കുഞ്ചാക്കോ ബോബനും നാളെ എത്തുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. സിനിമാക്കാർ കേസിൽ കൂറുമാറുന്നുണ്ടോ എന്ന് വ്യാഴാഴ്ച മുതൽ വ്യക്തമായി തുടങ്ങും. അതുകൊണ്ടായാൽ കേസിൽ ദിലീപിന് അനുകൂലമായി വിധിയുണ്ടാകാനാണ് സാധ്യത. ദിലീപിനെതിരെ ഗൂഢാലോചന തെളിയിക്കാൻ സിനിമാക്കാരുടെ മൊഴി നിർണ്ണായകമാണ്.

ആദ്യം പൾസർ സുനി ആസൂത്രണം ചെയ്ത ആക്രമണം എന്ന നിലയിലായിരുന്നു കേസന്വേഷണം മുന്നോട്ടുപോയത്. പിന്നീട് ദിലീപും കേസിൽ പ്രതിയായി. പൾസർ സുനിക്കെതിരായ കുറ്റം തെളിഞ്ഞുവെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തൽ. ദൃശ്യങ്ങൾ തെളിവായുള്ളതാണ് ഇതിന് കാരണം. ഇന്നലെ 13 പേരുടെ വിസ്താരമാണു നടന്നത്. നടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വണ്ടിയുടെ ഉടമ, വാടകയ്ക്കു വണ്ടിയെടുത്തയാൾ, ഫോൺ വാങ്ങിക്കൊടുത്തയാൾ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു.

താരങ്ങളിൽ പലരും നേരത്തെ മജിസ്‌ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകിയിട്ടുണ്ടെങ്കിലും വിസ്താര സമയത്ത് ഇവർ ഇതേ മൊഴി ആവർത്തിക്കുമോ എന്നാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഉറ്റുനോക്കുന്നത്. മൊഴിമാറ്റുന്നപക്ഷം സാക്ഷികൾ കൂറുമാറിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.

ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധം ആക്രമണത്തിനിരയായ നടി മഞ്ചു വാര്യരെ അറിയിച്ചെന്നതാണ് ക്വട്ടേഷൻ നൽകാനുള്ള കാരണമെന്നാണു പ്രോസിക്യൂഷന്റെ വാദം. പിന്നീട് മാസങ്ങൾക്ക് ശേഷം പൾസർ സുനിയും ദിലീപിനെ കേസിലേക്ക് കൊണ്ടു വരുന്ന മൊഴി നൽകുകയായിരുന്നു.