കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടറുടെ വീട്ടിൻ്റെ കുളിമുറിയിൽ ഒളിക്യാമറ വച്ചു; വീടിന്റെ പാരപ്പെറ്റിൽ ഒളിച്ചിരുന്ന് കുളിമുറി ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു നൽകി; ആർപ്പൂക്കര സ്വദേശി ഗാന്ധി നഗറിൽ അറസ്റ്റിൽ
ക്രൈം ഡെസ്ക്
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറുടെ വീടിൻ്റെ പരപ്പെറ്റിൽ കയറിയിരുന്ന് കുളിമുറിയിൽ നിന്നും ഒളിക്യാമറാ ദൃശ്യങ്ങൾ പകർത്തി സുഹൃത്തിന് അയച്ച് നൽകിയ യുവാവ് അറസ്റ്റിൽ. ആര്‍പ്പുക്കര സ്വദേശിയായ അന്‍സിലിനെ (26) ആണ് ഗാന്ധിനഗർ എസ്.എച്ച്.ഒ ക്ലീറ്റസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മെഡിക്കല്‍ കോളജ് കസ്തൂര്‍ബാ ജംഗഷനിലെ വീട്ടിലാണ് പ്രതി ഒളിക്യാമറ വച്ചത്. ഇവിടെ താമസിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറാണ് പരാതിക്കാരൻ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രികാലങ്ങളില്‍ വീടിന്റെ കുളിമുറിയ്ക്കു സമീപത്തെ പാരപ്പെറ്റിൽ ഒളിച്ചിരിക്കും. ഇതിന് ശേഷം ദമ്പതികളുടെ സ്വകാര്യതയും ,കുളിമുറി ദൃശ്യങ്ങളും മൊബൈലില്‍ പകര്‍ത്തും. ഈ ദൃശ്യങ്ങൾ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യുകയായിരുന്നു ഇയാളുടെ രീതി.
ഈ പ്രദേശത്തെ മറ്റു ചില വീടുകള്‍ കേന്ദ്രീകരിച്ചും ഇത്തരത്തില്‍ നിരവധി ഫോട്ടോകള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടെന്നാണ് പോലീസ് നല്കുന്ന സൂചന. കേസിലെ പ്രധാന പ്രതി ഇപ്പോഴും ഒളിവിലാണ്. സംശയം തോന്നി ഡോക്ടർ നൽകിയ പരാതിയെ തുടര്‍ന്നാണ് ഗാന്ധിനഗര്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.