ഇതുവരെ ലാലേട്ടനും മമ്മൂക്കയും മാത്രമായിരുന്നു; ഇനി മുതൽ ഇക്കയും ഏട്ടനും മാത്രമല്ല, ഞങ്ങൾക്ക് ഒരു ചേച്ചി കൂടിയുണ്ട് : വെളിപ്പെടുത്തലുമായി ചതുരമുഖം നിർമ്മാതാവ് ജിസ് ടോംസ്
സ്വന്തം ലേഖകൻ
കൊച്ചി : ഇതുവരെ ലാലേട്ടനും മമ്മൂക്കയും മാത്രമായിരുന്നു. ഇനി മുതൽ ഞങ്ങൾക്ക് ഒരു ചേച്ചിയുമുണ്ട്. വെളിപ്പെടുത്തലുമായി ചതുർമുഖം നിർമ്മാതാവ് ജിസ് ടോംസ്. മഞ്ജു വാര്യരെ കുറിച്ചുള്ള ജിസ് ടോംസിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മഞ്ജുവാര്യരും സണ്ണി വെയ്നും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ചതുർമുഖം.
ചതുർമുഖം സെറ്റിൽ ജിസ് ടോംസിന്റെ പിറന്നാൾ ആഘോഷങ്ങൾക്കിടെയാണ് ജിസ് ടോംസ് ഇപ്രകാരം പറഞ്ഞത്. പിറന്നാൾ ആഘോഷത്തിൽ മഞ്ജുവും കൂടിയിരുന്നു. മഞ്ജുവിനെ കുറിച്ചുള്ള ജിസ് ടോംസിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ അലൻസിയർ, രഞ്ജി പണിക്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. ഡോൺ വിൻസെന്റാണ് സംഗീതവും, പശ്ചാത്തല സംഗീതവും.മഞ്ജുവാര്യരും സണ്ണി വെയ്നും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ചതുർമുഖം.
ജിസ് ടോംസ് മൂവീസിന്റെ ബാനറിൽ ജിസ്സ് ടോംസ്സും ജസ്റ്റിൻ തോമസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജീത് കമല ശങ്കർ, സലീൽ വി എന്നിവർ ചേർന്നാണ്. നേരത്തെ ചിത്രത്തിലെ ലൊക്കേഷൻ സ്റ്റില്ലുകൾ പുറത്തു വിട്ടിരുന്നു. മഞ്ഞ കുർത്തി ധരിച്ച്, കൂളിംഗ് ഗ്ലാസ് ഒക്കെ അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.