
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ ബഹിഷ്‌കരിക്കുന്ന ആരാധകകൂട്ടമായ മഞ്ഞപ്പടയ്‌ക്കെതിരെ ഇന്ത്യൻ ഫുട്‌ബോള്‍ താരം സി.കെ വിനീത്.
ഒഴിഞ്ഞ ഗ്യാലറിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചാണ് മുൻ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ വിനീത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
ജയിക്കുമ്പോള്‍ കൂടെ നില്‍ക്കാൻ അനേകം പേരുണ്ടാകും, മോശം സമയത്തും കൂടെ നില്‍ക്കുമ്പോഴാണ് യഥാർത്ഥ കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് ആകുന്നതെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കലൂർ ജവഹല്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിന്റെ നടത്തിപ്പുകാരായ ജിസിഡിഎക്കെതിരെയും താരം രംഗത്തെത്തി. രാജ്യാന്തര സ്റ്റേഡിയം ഫുട്‌ബോള്‍ മത്സരത്തിനുള്ളതാണെന്നും സിനിമാ, പാർട്ടി പരിപാടികള്‍ക്കുള്ളതല്ലെന്നും വിനീത് പറഞ്ഞു.



