
കോട്ടയം: പാലായിലെ സ്വകാര്യ ആശുപത്രിയിലെ വനിത ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി ലക്ഷ്മി ആർ പണിക്കർ (33) ആണ് മരിച്ചത്. ഇവർ താമസിച്ച കെഴുവംകുളത്തെ ഹോസ്റ്റലിൽ ആണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഹോസ്റ്റൽ മുറി അകത്തു നിന്ന് അടച്ച നിലയിൽ ആയിരുന്നു. ആത്മഹത്യ എന്നാണ് പൊലീസ് നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


