play-sharp-fill
മനീതി സംഘം പമ്പയിൽ: സംഘത്തെ തടഞ്ഞ് അയ്യപ്പഭക്തർ; പമ്പയിൽ നാമജപ പ്രതിഷേധം: രണ്ടാം സംഘം എട്ട് മണിയോടെ കോട്ടയം റെയിൽവേ സ്‌റ്റേഷനിലെത്തും; നട അടയ്ക്കുമെന്ന പ്രഖ്യാപനവുമായി തന്ത്രി

മനീതി സംഘം പമ്പയിൽ: സംഘത്തെ തടഞ്ഞ് അയ്യപ്പഭക്തർ; പമ്പയിൽ നാമജപ പ്രതിഷേധം: രണ്ടാം സംഘം എട്ട് മണിയോടെ കോട്ടയം റെയിൽവേ സ്‌റ്റേഷനിലെത്തും; നട അടയ്ക്കുമെന്ന പ്രഖ്യാപനവുമായി തന്ത്രി

സ്വന്തം ലേഖകൻ

പമ്പ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി അനുകൂലമായതോടെ തമിഴ്‌നാട്ടിൽ നിന്നുള്ള മനീതി സംഘം പമ്പയിലെത്തി. ശനിയാഴ്ച വൈകിട്ട് ആറു മണിയോടെ തമിഴ്‌നാട്ടിൽ നിന്നും യാത്ര ആരംഭിച്ച സംഘം ഞായറാഴ്ച പുലർച്ചെയാണ് പമ്പയിൽ എത്തിയത്. പമ്പയിൽ എത്തിയ സംഘത്തെ തടഞ്ഞ് ഭക്തർ പമ്പയിൽ ശരണം വിളികളുമായി തമ്പടിച്ചിട്ടുണ്ട്. ഇതിനിടെ ശബരിമലയിലേയ്ക്ക് പോകുന്നതിനായി മനീതി സംഘടനയുടെ അടുത്ത സംഘം ഞായറാഴ്ച എട്ടു മണിയോടെ റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ചേരുമെന്ന റിപ്പോർട്ടുമുണ്ട്. ഇതിനിടെ യുവതികൾ മല കയറാനെത്തിയാൽ നട അടച്ചിടുമെന്ന പ്രഖ്യാപനവുമായി തന്ത്രിയും രംഗത്ത് എത്തിയിട്ടുണ്ട്. 
 കാനന പാതയിൽ മനിതി സംഘം നടക്കുന്ന വഴിയിൽ കുത്തിയിരുന്ന് നാമജപം അടക്കം നടത്തിയാണ് പ്രതിഷേധം. റോഡിൽ കുത്തിയിരുന്നുള്ള പ്രതിഷേധം കാരണം മനിതി സംഘത്തിന് മുന്നോട്ട് പോകാനായിട്ടില്ല. മല കയറാനെത്തിയ യുവതികളടക്കമുള്ളവരും റോഡിൽ കുത്തിയിരിപ്പ് തുടങ്ങിയതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മനിതി പ്രവർത്തക സെൽവിയെ ചർച്ചയ്ക്ക് വിളിച്ചു. സി ഐയുമായുള്ള ചർച്ചയിൽ ദർശനം നടത്തണമെന്ന നിലപാട് സെൽവി വ്യക്തമാക്കി. എസ് പി അടക്കമുള്ളവർ സ്ഥലത്തെത്തി ചർച്ച നടത്തുമെന്നാണ് വ്യക്തമാകുന്നത്. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ദർശനം നടത്തണമോയെന്ന കാര്യത്തിൽ ഇവരുടെ നിലപാട് നിർണായകമാകും.
സ്ഥലത്ത് ചെറിയ തോതിലുള്ള സംഘർഷ സാധ്യതയും ഉടലെടുത്തിട്ടുണ്ട്. ഇക്കാര്യം പൊലീസ് മനിതി സംഘത്തെ അറിയിച്ചിട്ടുണ്ട്. അയ്യപ്പ ദർശനത്തിന് ശേഷം മാത്രമേ മടങ്ങി പോകു എന്ന നിലപാടാണ് യുവതികൾ പങ്കുവയ്ക്കുന്നത്.  പ്രതിഷേധക്കാർ എത്രനേരം കുത്തിയിരിക്കുമോ അത്രയും നേരം കാത്തിരിക്കാൻ തയ്യാറാണെന്നും അവർ അറിയിച്ചിരുന്നു. പൊലീസ് സംരക്ഷണമൊരുക്കുമെന്നാണ് പ്രതീക്ഷയെന്നും യുവതികൾ വ്യക്തമാക്കി.
പമ്പയിലെത്തിയ മനിതി സംഘം സന്നിദാനത്തേക്ക് നടന്നു കയറുകയായിരുന്നു. 
തമിഴ് നാട്ടിൽ നിന്നും പുറപ്പെട്ട മനിതി കൂട്ടായ്മയിലെ ഒരു സംഘമാണ് പുലർച്ചെ പമ്പയിലെത്തിയത്. ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കേരളത്തിൽ പ്രവേശിച്ച സംഘം എരുമേലിയിൽ പ്രവേശിക്കാതെയാണ് പമ്പയിലെത്തിയത്. പതിനൊന്നംഗ സംഘമാണ് പമ്പയിലെത്തിയത്. ഇവരിൽ ആറുപേർ മാത്രമേ പതിനെട്ടാംപടി കയറുവെന്ന് മനിതി പ്രതിനിധി സെൽവി വ്യക്തമാക്കി. മറ്റുള്ളവർ സഹായത്തിന് എത്തിയതാണെന്നും എല്ലാവരും വിശ്വാസികളാണെന്നും സെൽവി അറിയിച്ചു.
അതേസമയം കോട്ടയത്തും പരിസര പ്രദേശങ്ങളിലും ബിജെപി വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. കോട്ടയം റെയിൽവെ സ്റ്റേഷനിലേക്കടക്കം ബിജെപി മാർച്ച് സംഘടിപ്പിക്കുകയാണ്. റെയിൽവെ സ്റ്റേഷനിലേക്കുള്ള പ്രതിഷേധ മാർച്ച് ലോ ഗോസ് ജംഗ്ഷനിൽ വച്ച് പൊലീസ് തടഞ്ഞിട്ടുണ്ട്.നേരത്തെ മുണ്ടക്കയം വണ്ടൻ പതാലിൽ ബിജെപി പ്രവർത്തകർ മനിതി സംഘത്തെ തടയാൻ ശ്രമിച്ചിരുന്നു. പൊലീസ് ലാത്തിചാർജ് നടത്തിയതോടെ പ്രവർത്തകർ ചിതറിയോടുകയായിരുന്നു. കമ്പംമെട്ട് ചെക്ക്‌പോസ്റ്റ് വഴിയാണ്  യുവതികളുടെ സംഘം കേരളത്തിൽ പ്രവേശിച്ചത്.  മനിതി കൂട്ടായ്മയിലെ വനിതകൾ  സഞ്ചരിച്ച വാഹനത്തിന് നേരെ കട്ടപ്പനയിലെ പാറപ്പുറത്ത് വച്ചും ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് യാത്ര തുടരാനായത്.
ഇടുക്കിയിലും കോയമ്പത്തൂരിലുമടക്കം ഉയർന്ന  പ്രതിഷേധം മറികടന്നാണ് റോഡ് മാർഗം പൊലീസ് സുരക്ഷയിൽ എത്തുന്ന സംഘം കേരളത്തിൽ പ്രവേശിച്ചത്. തമിഴ്‌നാട്-കേരള പൊലീസ് ഒരുക്കിയ ശക്തമായ സുരക്ഷയുടെ ബലത്തിലാണ് പ്രതിഷേധിക്കാരെ മറികടന്ന് സംഘം കേരളത്തിൽ എത്തിയത്. ശനിയാഴ്ച്ച ഉച്ചയോടെ ചെന്നൈയിൽ നിന്നും പുറപ്പെട്ട തീർത്ഥാടക സംഘത്തെ മധുരയിൽ വിശ്വഹിന്ദു പരിക്ഷത്ത് പ്രവർത്തകർ തടയാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് ഈ നീക്കം പൊളിച്ചു. തമിഴ്‌നാട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പിന്നീട് കേരള അതിർത്തിക്ക് സമീപം വച്ച് കേരള പൊലീസ് ഇവരുടെ സുരക്ഷ ഏറ്റെടുത്തു. തീർത്ഥാടക സംഘം കുമളി ചെക്ക് പോസ്റ്റ് കടന്നപ്പോൾ ദേശീയപാത ഉപരോധിച്ചു കൊണ്ട് സംഘപരിവാർ പ്രവർത്തകർ പ്രതിരോധം തീർത്തെങ്കിലും പൊലീസ് ഇവരെ പിടിച്ചു മാറ്റി വാഹനവ്യൂഹത്തിന് വഴിയൊരുക്കി.
ദർശനം നടത്താതെ തിരിച്ച് പോകില്ലെന്ന് മനിതി സംഘം നേതാവ് ശെൽവി. സുരക്ഷ നൽകിയാൽ പോകുമെന്നും അതുവരെ ഇവിടെ ഇരിക്കുമെന്നും പൊലീസുമായി നടത്തിയ ചർച്ചയിൽ അറിയിച്ചതായി ശെൽവി പറഞ്ഞു. മനീതിയുടെ നേതൃത്വത്തിൽ കൂടുതൽ സ്ത്രീകൾ വരുന്നുണ്ട്. അതിനാൽ തന്നെ തിരിച്ച് പോകില്ലെന്ന് ശെൽവി മാധ്യമങ്ങളോടും വ്യക്തമാക്കി. ഒപ്പം മനീതിയുടെ രണ്ടാമത്തെ സംഘവും പമ്പയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 
 അതേസമയം കൂടുതൽ പ്രതിഷേധകരും പമ്പയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മനീതി സംഘത്തെ തടഞ്ഞ് പമ്പയിൽ നാമജപ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. കാനന പാതയിൽ മനിതി സംഘം നടക്കുന്ന വഴിയിൽ കുത്തിയിരുന്നാണ് നാമജപ പ്രതിഷേധം. ഇവർ റോഡിൽ കുത്തിയിരുന്ന് ശരണം വിളിക്കുകയാണ്. സ്ഥലത്ത് ചെറിയ തോതിലുള്ള സംഘർഷ സാധ്യതയും ഉടലെടുത്തിട്ടുണ്ട്.
പമ്പയിലെത്തിയ മനിതി സംഘം സന്നിദാനത്തേക്ക് നടന്നു കയറുകയായിരുന്നു. കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. അതിനിടെ ഇവരുടെ ഇരുമുടി കെട്ട് നിറയ്ക്കാൻ പൂജാരിമാർ തയ്യാറായില്ല. ഇതോടെ സ്വയം ഇരുമുടി കെട്ട് നിറച്ച ശേഷമാണ് മനിതി സംഘം വലിയ നടപന്തലിലേക്ക് യാത്ര തുടങ്ങിയത്.
തമിഴ് നാട്ടിൽ നിന്നും പുറപ്പെട്ട മനിതി കൂട്ടായ്മയിലെ ഒരു സംഘമാണ് പുലർച്ചെ പമ്പയിലെത്തിയത്. ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കേരളത്തിൽ പ്രവേശിച്ച സംഘം എരുമേലിയിൽ പ്രവേശിക്കാതെയാണ് പമ്പയിലെത്തിയത്. പതിനൊന്നംഗ സംഘമാണ് പമ്പയിലെത്തിയത്. ഇവരിൽ ആറുപേർ മാത്രമേ പതിനെട്ടാംപടി കയറുവെന്ന് മനിതി പ്രതിനിധി സെൽവി വ്യക്തമാക്കി. മറ്റുള്ളവർ സഹായത്തിന് എത്തിയതാണെന്നും എല്ലാവരും വിശ്വാസികളാണെന്നും സെൽവി അറിയിച്ചു.
ഇതിനിടെ പ്രതിഷേധവും ഭക്തജന തിരക്കും കണക്കിലെടുത്ത്  നിലയ്ക്കൽ മുതൽ പമ്പ വരെയുള്ള ബസ് സർവ്വീസുകൾ താത്കാലികമായി നിർത്തി വച്ചു. സുരക്ഷാ കാര്യങ്ങൾ കണക്കിലെടുത്താണ് ഇത്തരമൊരു നടപടി. അഭൂതപൂർവ്വമായ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. കൂടുതൽ ആളുകൾ മല കയറുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കും. ഇത് കുറയ്ക്കാനാണ് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഒരു മണിക്കൂർ നേരത്തേക്കാണ് നിരോധനം എന്നാണ് അറിയുന്നത്. ഒരു മണിക്കൂറിന് ശേഷം സർവ്വീസ് വീണ്ടും ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.