play-sharp-fill
പ്രളയദുരിതം : മുഴുവൻ കടങ്ങളും എഴുതിതള്ളണമെന്ന് കെ.എം മാണി

പ്രളയദുരിതം : മുഴുവൻ കടങ്ങളും എഴുതിതള്ളണമെന്ന് കെ.എം മാണി

സ്വന്തം ലേഖകൻ

കോട്ടയം: പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന മുഴുവൻ ജനങ്ങളുടേയും രണ്ട് ലക്ഷം രൂപ വരെയുള്ള കടങ്ങൾ പൂർണ്ണമായും സർക്കാർ എഴുതിതള്ളണമെന്നും രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകളുടെ പലിശ പൂർണ്ണമായും ഒഴിവാക്കണമെന്നും കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ കെ.എം മാണി എം.എൽ.എ ആവശ്യപ്പെട്ടു. പാർട്ടി ജില്ലാ ഉന്നതാധികാരസമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിൽ വീട് പൂർണ്ണമായും ഭാഗികമായും നഷ്ടപ്പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായം ഉടൻ നൽകണമെന്നും ആവശ്യപ്പെട്ടു. വെള്ളപ്പൊക്കത്തിൽ നശിച്ചുപോയ കാർഷിക വിളകൾക്ക് ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന തുക വളരെ അപര്യാപ്തമാണെന്നും ഈ തുക കർഷകർക്ക് വർദ്ധിപ്പിച്ച് നൽകണമെന്നും കെ.എം മാണി ആവശ്യപ്പെട്ടു.


ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി, മോൻസ് ജോസഫ് എം.എൽ.എ, തോമസ് ചാഴിക്കാടൻ, ജോബ് മൈക്കിൾ, സ്റ്റീഫൻ ജോർജ്, വിജി എം.തോമസ്, പ്രിൻസ് ലൂക്കോസ്, ബേബി ഉഴുത്തുവാൽ, ജോസഫ് ചാമക്കാല, പോൾസൻ ജോസഫ്, മാത്തുകുട്ടി പ്ലാത്താനം, മജു പുളിക്കൻ, മാത്തുകുട്ടി ഞായർകുളം, എ.എം മാത്യു, ജോസ് ഇടവഴിക്കൻ, സജി മഞ്ഞകടമ്പൻ, ജോസ് പുത്തൻകാല, വി.ജെ ലാലി, മാധവൻകുട്ടി കറുകയിൽ, സഖറിയാസ് കുതിരവേലി, തോമസ് ടി.കീപ്പുറം, രാജു ആലപ്പാട്ട്, ജോസ് കല്ലൻകാവുങ്കൽ, സിറിയക് ചാഴിക്കാടൻ, ജോൺ ജോസഫ്, എബ്രഹാം പഴയകടവൻ, സണ്ണി പൊരുന്നക്കോട്, സ്റ്റീഫൻ പനങ്കാല തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group