play-sharp-fill
ജോസഫ് വിഭാഗത്തിന്റെ നീക്കം കേരള കോൺഗ്രസ്സുകളെ ഭിന്നിപ്പിക്കൽ ജോസ് കെ.മാണി

ജോസഫ് വിഭാഗത്തിന്റെ നീക്കം കേരള കോൺഗ്രസ്സുകളെ ഭിന്നിപ്പിക്കൽ ജോസ് കെ.മാണി

സ്വന്തം ലേഖകൻ

കോട്ടയം : പാർട്ടി പ്രവർത്തകർക്കിടയിലും പൊതുസമൂഹത്തിലും പൂർണ്ണമായും പിന്തുണ നഷ്ട്ടപ്പെട്ട ജോസഫ് വിഭാഗം എല്ലാ കേരളാ കോൺഗ്രസ്സ് പാർട്ടികളിലും ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നതായി കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി. കെ.എം മാണി സ്മൃതി സംഗമത്തിന്റെ പ്രചാരണത്തോട് അനുബന്ധിച്ച് നടത്തിയ കേരളാ കോൺഗ്രസ്സ് (എം) കോട്ടയം ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


 

 

കേരളാ കോൺഗ്രസ്സ് രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന എല്ലാ ശക്തികളെയും ശിഥിലീകരിച്ച ചരിത്രമാണ് ജോസഫ് വിഭാഗത്തിന്റേത്. ഐക്യനീക്കം എന്ന പ്രതീതി ഉണ്ടാക്കി മറ്റുള്ള പാർട്ടികളിൽ ആഭ്യന്തര കലഹം സൃഷ്ടിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ ശ്രമം. കർഷകരാഷ്ട്രീയത്തിൽ അധിഷ്ടിതമായ സമരപാരമ്പര്യത്തോട് ഒരു പ്രതിബദ്ധതയും ഇല്ലാത്ത ഇവരുടെ സ്വാർത്ഥതാൽപര്യമൂലം വിഭാഗീയതയുടെ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും തിരിച്ചടി ഉറപ്പാകുകയും, സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന ബഹുജന അടിത്തറ ഇല്ലാതായെന്ന് മനസ്സിലായപ്പോൾ നടത്തുന്ന ഭാഗ്യാന്വേഷണ നീക്കങ്ങൾ മാത്രമായി ഈ നീക്കങ്ങൾ അധപതിക്കുകയാണ്. അരവിന്ദ് കേജരിവാളിനെ സന്ദർശിച്ചതും ഇത്തരമൊരു രാഷ്ട്രീയ അഭ്യാസമാണ് പലരും ഇതിനോടകം ചൂണ്ടിക്കാട്ടി കഴിഞ്ഞെന്നും ജോസ് കെ.മാണി പറഞ്ഞു.

 

 

ഏപ്രിൽ 29 ന് കോട്ടയം നെഹ്രുസ്റ്റേഡിയത്തിൽ ലക്ഷംപേർ അണിനിരക്കുന്ന കെ.എം മാണി സ്മൃതി സംഗമത്തിൽ കേരളാ കോൺഗ്രസ്സിന്റെ മുഴുവൻ പ്രവർത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ജില്ലാ നേതൃസംഗമത്തിൽ സ്ത്രീകൾ ഉൾപ്പടെ 100 കണക്കിന് നേതാക്കളാണ് പങ്കെടുത്തത്.

 

പാർട്ടിയിലെ വാർഡ്, മണ്ഡലം, നിയോജകമണ്ഡം പ്രസിഡന്റുമാരും, ത്രിതലപഞ്ചായത്ത് മെമ്പർമാരും ജില്ലാ, സംസ്ഥാന കമ്മറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. കേരളരാഷ്ട്രീയത്തിലെ സമുന്നതനേതാവായിരുന്ന കെ. എം മാണിയോടുള്ള സ്മരണാഞ്ജലിയായി സ്മൃതിസംഗമം മാറിത്തീരും. കോട്ടയം ജില്ലയിൽ നിന്നും സ്മൃതിസംഗമത്തിൽ 35000 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനമെടുത്തു.
ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു.

 

 

തോമസ് ചാഴികാടൻ എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, ഡോ.എൻ.ജയരാജ് എം.എൽ.എ, ഇ.ജെ ആഗസ്തി, സ്റ്റീഫൻ ജോർജ് എക്സ്.എം.എൽ.എ, ജോസ് ടോം, പി.എം മാത്യു എക്സ്.എം.എൽ.എ, ജോബ് മൈക്കിൾ, പ്രിൻസ് ലൂക്കോസ്, വിജി എം.തോമസ്, അലക്സ് കോഴിമല, ഫിലിപ്പ് കുഴികുളം, ജോസ് പുത്തൻകാലാ, ജോർജുകുട്ടി ആഗസ്തി, സെബാസ്റ്റ്യൻ കുളത്തുങ്കൽ, മാധവൻകുട്ടി കറുകയിൽ, ജോസഫ് ചാമക്കാല, ബിജു മറ്റപ്പള്ളി, ജോസ് കല്ലംകാവൻ ,

 

 

സണ്ണി പാറേപ്പറമ്പിൽ, സഖറിയാസ് കുതിരവേലി, റോയിസ് ചിറയിൽ,നിർമ്മല ജിമ്മി, ജോണികുട്ടി മഠത്തിനകം, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, പ്രദീപ് വലിയപറമ്പിൽ, രാജേഷ് വാളിപ്ലാക്കൽ, ഷീലാ തോമസ്, ടോബി തൈപ്പറമ്പിൽ രാജു ആലപ്പാട്ട്, ബിനു ചെങ്ങളം, പി.എം മാത്യു, എ.എം മാത്യു, ലാലിച്ചൻ കുന്നിപ്പറമ്പിൽ, ജോസ് ഇടവഴിക്കാൻ, മാത്തുട്ടി ഞായർകുളം, സാജൻ കുന്നത്ത്, ജോയി ചെറുപുഷ്പം എന്നിവർ പ്രസംഗിച്ചു.