play-sharp-fill
കൊൽക്കത്തയിൽ പൈപ്പ് ടെസ്റ്റ് ചെയ്യാൻ ഭാര്യയോടൊപ്പം ഉല്ലാസയാത്ര; യാത്രാച്ചിലവ് കൈക്കൂലിയായി കരാറുകാരനിൽ നിന്നും വാങ്ങി: ഭക്ഷണം കഴിച്ച തുകയ്ക്കായി വീണ്ടും സമ്മർദം ചെലുത്തി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൊട്ടാക്കരക്കര സ്വദേശിയായ എൻജിനീയർ തെങ്ങണയിൽ വിജിലൻസിന്റെ പിടിയിൽ

കൊൽക്കത്തയിൽ പൈപ്പ് ടെസ്റ്റ് ചെയ്യാൻ ഭാര്യയോടൊപ്പം ഉല്ലാസയാത്ര; യാത്രാച്ചിലവ് കൈക്കൂലിയായി കരാറുകാരനിൽ നിന്നും വാങ്ങി: ഭക്ഷണം കഴിച്ച തുകയ്ക്കായി വീണ്ടും സമ്മർദം ചെലുത്തി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൊട്ടാക്കരക്കര സ്വദേശിയായ എൻജിനീയർ തെങ്ങണയിൽ വിജിലൻസിന്റെ പിടിയിൽ

ജി.കെ വിവേക്

കോട്ടയം: കൊൽക്കത്തിയിൽ പൈപ്പ് ടെസ്റ്റ് ചെയ്യാൻ ഭാര്യയോടൊപ്പം ഉല്ലാസ യാത്ര. ഈ യാത്രയ്ക്കു ചിലവ് കരാറുകാരന്റെ പോക്കറ്റിൽ നിന്നും. യാത്രയും കറക്കവും കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ, ഭക്ഷണം കഴിച്ചതിന് 20,000 രൂപ കയ്യിൽ നിന്നും ചിലവായി. ഈ തുക ഈടാക്കാൻ കരാറുകാരനെ വിളിച്ചു വരുത്തി കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടർ അതോറിറ്റി പൊൻകുന്നം സബ്ബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കുടുങ്ങി. കൈക്കൂലി കൈപ്പറ്റുന്നതിനിടെയാണ് ഇദ്ദേഹത്തെ വിജിലൻസ് സംഘം പിടിൂടിയത്.


കൊട്ടാരക്കര കരിക്കം അജിത് ഭവൻ അജിത്ത് കെ.തങ്കച്ചനെയാണ് തെങ്ങണയിൽ നിന്നും വിലിജൻസ് സംഘം പിടികൂടിയത്. തിരുവല്ല പായിപ്പാട് ഭാഗത്ത് ഇറിഗേഷൻ വകുപ്പിന്റെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് ആറു മാസം വൈകിപ്പിച്ചാണ് കരാറുകാരന്റെ പക്കൽ നിന്നും 45,000 രൂപ കൈക്കുലിയായി സംഘടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളാ വാട്ടർ അതോറിറ്റി ബി ക്ലാസ് കോൺട്രാക്ടറെയാണ് ഇയാൾ പിന്നാലെ നടന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി ഈടാക്കിയത്. ചങ്ങനാശ്ശേരി സബ്ബ് ഡിവിഷനു കീഴിലുള്ള തൃക്കൊടിത്താനം പമ്പ് ഹൗസ് മുതൽ പായിപ്പാട് കൊച്ചുപള്ളി ഒ.എച്ച് ടാങ്ക്  വരെയുള്ള പ്രദേശത്ത് പൈപ്പ് ലൈൻ സ്ഥാപിക്കാനാണ് ഇദ്ദേഹം കരാർ എടുത്തിരുന്നത്. ഈ ജോലികൾക്കായി  65 ലക്ഷത്തോളം രൂപയുടെ ബിൽ പാസാകാനുണ്ടായിരുന്നു. ഈ ബിൽ പാസാകുന്നതിനുള്ള നടപടികൾക്കിടെയാണ് കൊൽക്കത്തിയിൽ പൈപ്പ് ടെസ്റ്റ് ചെയ്യാൻ പോകാനുള്ള അനുവാദം ഇദ്ദേഹത്തിന് ലഭിച്ചത്.

സർക്കാർ ചിലവിൽ പോകേണ്ടതിനു പകരം, കരാറുകാരനെ കൊണ്ട് പണം ചിലവഴിപ്പിക്കുകയായിരുന്നു ഉദ്യോഗസ്ഥൻ. ഭാര്യയെയുമൊത്താണ് ഇയാൾ കൊൽക്കത്തയ്ക്കു പോയത്. ആദ്യം 15,000 രൂപയും, പിന്നീട് 10,000 രൂപയും യാത്രാ ചിലവിനായി ഇയാൾ കരാറുകാരനിൽ നിന്നും  ഈടാക്കി. തുടർന്ന്, തിരികെ എത്തിയപ്പോൾ ഭക്ഷണത്തിനും താമസത്തിനും കൂടുതൽ തുക ചിലവായതായി അറിയിച്ചു. ഈ പണവും നൽകണമെന്ന് കരാറുകാരനോട് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. ശല്യം സഹിക്കാനാവാതെ വന്നതോടെയാണ് കരാറുകാരൻ വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന് പരാതി നൽകിയത്.
തുടർന്നു വിജിലൻസ് കിഴക്കൻ മേഖല ഡി.വൈ.എസ്.പി.  വിശ്വനാഥൻ എ. കെ. യുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ടി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്.

വിജിലൻസ് ഉദ്യോഗസ്ഥർ നൽകിയ ഫിനോഫ്തലിൻ പൗഡർ പുരട്ടിയ തുക വ്യാഴാഴ്ച 4.45 ന് ചങ്ങനാശേരി തെങ്ങണ ജംഗ്ഷനിൽ വച്ച് പരാതിക്കാരനിൽ നിന്നും എൻജിനീയർ തുക കൈപ്പറ്റി. ഈ സമയം  വിജിലൻസ് സംഘം ടി. നോട്ടുകൾ ഉദ്യോഗസ്ഥനിൽ നിന്ന് കണ്ടെടുക്കുകയും അറസ്റ്റ് ചെയ്യുകയുമാണുണ്ടായത്.

വിജിലൻസ് സംഘത്തിൽ യൂണിറ്റ് ഡി.വൈ.എസ്.പി.  വിശ്വനാഥൻ എ. കെ. യെ കൂടാതെ ഡി.വൈ.എസ്.പി. എം. കെ. മനോജ്, പോലീസ് ഇൻസ്‌പെക്ടർമാരായ റിജോ പി. ജോസഫ്, സദൻ, രാജേഷ്, സബ്ബ് ഇൻസ്‌പെക്ടർമാരായ വിൻസെന്റ്, റെനി മാണി, പ്രദീപ് കുമാർ,  എ.എസ്.ഐ. മാരായ വിനോദ് കെ.ഒ., സ്റ്റാൻലി തോമസ്, തുളസീധരക്കുറുപ്പ്, സുരേഷ് കുമാർ, സലിം കുമാർ, സുരേഷ് ബാബു, റ്റിജുമോൻ, ബിനു ഡി., പീറ്റർ, പോലീസ് ഉദ്യോഗസ്ഥരായ അനൂപ് പി. എസ്., ഷാജിമോൻ പി. ഇ.,  അനിൽ കുമാർ, ബിജു. പി. എ., സജി,  നീതു മോഹൻ എന്നിവരും ഉണ്ടായിരുന്നു.  പ്രതിയെ വെള്ളിയാഴ്ച കോട്ടയം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കുന്നതാണ്.