video
play-sharp-fill

കടകളിൽ എത്താൻ വാക്സീൻ സർട്ടിഫിക്കറ്റ് നിബന്ധന ഇന്നും കർശനമായി നടപ്പാക്കില്ല; സർക്കാരിന്റെ പുതിയ നിർദേശത്തിൽ വ്യാപാരികളും അസംതൃപ്തർ

കടകളിൽ എത്താൻ വാക്സീൻ സർട്ടിഫിക്കറ്റ് നിബന്ധന ഇന്നും കർശനമായി നടപ്പാക്കില്ല; സർക്കാരിന്റെ പുതിയ നിർദേശത്തിൽ വ്യാപാരികളും അസംതൃപ്തർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കടകളിൽ എത്താൻ വാക്സീൻ സർട്ടിഫിക്കറ്റ് നിബന്ധന ഇന്നും കർശനമായി നടപ്പാക്കില്ല.

സർക്കാരിന്റെ പുതിയ നിർദേശത്തിൽ വ്യാപാരികളും അസംതൃപ്തരാണ്. ഏതൊക്കെ ഇടങ്ങൾ അടച്ചിടണം എന്നതിൽ ആശയക്കുഴപ്പം തുടരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടയിൽ പോകാൻ സർട്ടിഫിക്കറ്റ് എന്ന നിബന്ധന ഇന്നലെ സംസ്ഥാനത്ത് എവിടെയും കർശനമാക്കിയില്ല.

എന്നാൽ, സർക്കാർ നിർദേശിച്ച രേഖകളില്ലാതെ ഇന്നു മുതൽ കടകളിലെത്തിയാൽ പുറത്താക്കുമെന്നാണ്, തിരുവനന്തപുരം ജില്ലാകളക്ടർ ഇന്നലെ പുറത്തിറക്കിയ മുന്നറിയിപ്പ്.

രേഖകൾ സംഘടിപ്പിക്കാൻ ശ്രമിച്ചാലും ജനങ്ങൾക്ക് മുന്നിൽ വെല്ലുവിളികളും മാർഗനിർദേശത്തിലെ അശാസ്ത്രീയതകളും ഏറെയാണ്.

പുറത്തിറങ്ങാൻ ഇമ്മ്യൂണിറ്റി പാസ് അഥവാ വാക്സിൻ രേഖകൾ, പരിശോധനാഫലം, രോഗമുക്തി സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കരുതെന്നാണ് വിദഗ്ദരും ആവശ്യപ്പെടുന്നത്.

രേഖകളില്ലാതെ കടകളിലെത്തിയാൽ പുറത്താക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പുതിയ അൺലോക്ക് മാർഗനിർദേശങ്ങളിൽ എതിർപ്പുകളുണ്ടെങ്കിലും ഉത്തരവ് മാറ്റില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട്.