Spread the love

മണർകാട്: ആ​ഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നട അടയ്ക്കൽ നാള നടക്കും. സ്ലീബാ പെരുന്നാൾ ദിനമായ നാളെ രാവിലെ 7.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ക്നാനായ അതിഭദ്രാസനം കല്ലിശ്ശേരി മേഖലാധിപൻ കുറിയാക്കോസ് മോർ ഗ്രീഗോറിയോസ് മുഖ്യകാർമ്മികത്വം വഹിക്കും.

video
play-sharp-fill

വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥനയ്ക്ക് ക്നാനായ അതിഭദ്രാസനം റാന്നി മേഖലാധിപൻ കുറിയാക്കോസ് മോർ ഈവാനിയോസ് മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് നട അടയ്ക്കും.

കത്തീഡ്രലിന്റെ പ്രധാന മദ്ബഹായിലെ ത്രോണോസിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് പൊതുദർശനത്തിനായി വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ചടങ്ങാണ് നടതുറക്കൽ ശുശ്രൂഷ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ വർഷവും സെപ്റ്റംബർ ഏഴിന് തുറക്കുന്ന നട, സ്ലീബാ പെരുന്നാൾ ദിനമായ സെപ്റ്റംബർ 14ന് സന്ധ്യാപ്രാർഥനയെത്തുടർന്നാണ് അടക്കുന്നത്.

സ്കൂളുകൾക്കും കോളജുകൾക്കും ഓണം അവധി ആരംഭിച്ചതോടെ പള്ളിയിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് വർധിച്ചു. എട്ടിന് പെരുന്നാൾ സമാപിച്ചെങ്കിലും പരിശുദ്ധ

ദൈവമാതാവിൻറെയും ഉണ്ണിയേശുവിൻറെയും ഛായാചിത്രം ദർശിക്കുന്നതിനു നാനാജാതിമതസ്ഥരായ വിശ്വാസികൾ നാടിൻറെ നാനാഭാഗങ്ങളിൽനിന്ന് എത്തുന്നുണ്ട്. പല ദിവസങ്ങളിലും രാത്രി വൈകിയും പള്ളിയിൽ ഭക്തജനത്തിരക്കായിരുന്നു.