
മാനന്തവാടിയില്‍ പശുവിന്‍റെ ജഡം ഭക്ഷിക്കാന്‍ വീണ്ടും കടുവയെത്തി; കൂട് സ്ഥാപിച്ച് വനംവകുപ്പ്; കടുവ സമീപത്തെ വനത്തിനുള്ളിലേക്ക് പോയെന്ന് നിഗമനം
സ്വന്തം ലേഖിക
വയനാട്: മാനന്തവാടി പിലാക്കാവില്‍ പശുവിനെ കൊന്ന കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു.
തുടര്‍ച്ചയായ രണ്ട് ദിവസവും പിലാക്കാവില്‍ കടുവയിറങ്ങി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം കൊന്ന പശുവിന്‍റെ ജഡം ഭക്ഷിക്കാനാണ് വൈകിട്ട് വീണ്ടും കടുവയെത്തിയത്.
കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ പശുവിന്‍റെ ജഡം കുഴിച്ചിടാതെ വയലില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. കടുവ സമീപത്തെ വനത്തിനുള്ളിലേക്ക് പോയെന്നാണ് നിഗമനം.
നോര്‍ത്ത് വയനാട് ഡിഎഫ്‌ഒ മാര്‍ട്ടിന്‍ ലോവല്‍, സൗത്ത് വയനാട് ഡിഎഫ്‌ഒ ഷജ്ന കരീം എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. വനമേഖലയോട് ചേര്‍ന്ന പ്രദേശത്ത് മുന്‍പും കടുവയുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്.
Third Eye News Live
0