
കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി, തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കണ്ടെത്തി; സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്ന് സൂചന
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി.
പറമ്പിൽ ബസാർ ചെറുപറ്റ ഒടിപുനത്ത് അർഷാദ് (33)നെ കാണാനില്ലെന്ന് അർഷാദിൻ്റെ ഭാര്യ ഷഹലയാണ് താമരശ്ശേരി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
അർഷാദിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർത്ത നിലയിലാണ്. പോലീസെത്തി കാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന.
Third Eye News Live
0