മദ്യലഹരിയിൽ പാമ്പിനെ കടിച്ചു ; പാമ്പ് തിരിഞ്ഞു കൊത്തി; യുവാവിന് ദാരുണ അന്ത്യം; സംഭവം പുതുവത്സര ആഘോഷത്തിനിടയിൽ;പാമ്പ് വെള്ള അണലിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്
ചെന്നൈ : വിഷപ്പാമ്പുമായി പുതുവത്സരം ആഘോഷിച്ച യുവാവ് പാമ്പുകടിയേറ്റു മരിച്ചു. പാമ്പുമായി ആശുപത്രിയിലെത്തിയ സുഹൃത്തിനും കടിയേറ്റു. കടലൂരിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം പുതുവത്സരം ആഘോഷിക്കുകയായിരുന്ന മണികണ്ഠനാണ് മരിച്ചത്.
ആഘോഷം മുറുകുന്നതിനിടെയാണ് അതുവഴി ഒരു പാമ്പ് ഇഴഞ്ഞു വന്നത്.
പുതുവത്സര സമ്മാനമാണിത് എന്ന് പറഞ്ഞു മണികണ്ഠൻ പാമ്പിനെ എടുത്തു കയ്യിൽ ഉയർത്തുകയും നാട്ടുകാർക്ക് നേരെ വീശുകയും ചെയ്തു പാമ്പുമായി കളിച്ച മണികണ്ഠനോട് അപകടമാണെന്ന് നാട്ടുകാർ പറഞ്ഞിട്ടും മണികണ്ഠൻ ചെവിക്കൊണ്ടില്ല.
മദ്യലഹരിയിലായിരുന്ന മണികണ്ഠൻ പാമ്പിനെ കടിക്കുകയും പാമ്പ് തിരിഞ്ഞ് കൊത്തുകയും ചെയ്തു. പാമ്പുകടിയേറ്റ മണികണ്ഠൻ കുഴഞ്ഞു വീണു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കടിച്ച പാമ്പിനെ ഒരു സഞ്ചിയിലാക്കി ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയിൽ വച്ച് സഞ്ചി തുറന്ന കൂട്ടുകാരൻ കപിലിനെയും പാമ്പുകടിച്ചു. കപിൽ കടലൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് .പാമ്പ് വെള്ള അണലിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.