video
play-sharp-fill

മാ​താ​വി​ന്‍റെ പേ​രി​ലു​ള്ള സ്ഥ​ല​വും ഫി​ക്സ​ഡ് ഡെ​പ്പോ​സി​റ്റും കൊ​ടു​ത്ത​തി​ലു​ള്ള വി​രോധം; സഹോദരീഭർത്താവിനെ വെട്ടിക്കൊലപ്പെത്തി ; സ​ഹോ​ദ​രി​യെ കൊ​ല​പ്പെ​ടു​ത്താൻ ശ്രമം; അൻപതുകാരന് ​ ജീവപര്യന്തം തടവ് വിധിച്ച് കോടതി

മാ​താ​വി​ന്‍റെ പേ​രി​ലു​ള്ള സ്ഥ​ല​വും ഫി​ക്സ​ഡ് ഡെ​പ്പോ​സി​റ്റും കൊ​ടു​ത്ത​തി​ലു​ള്ള വി​രോധം; സഹോദരീഭർത്താവിനെ വെട്ടിക്കൊലപ്പെത്തി ; സ​ഹോ​ദ​രി​യെ കൊ​ല​പ്പെ​ടു​ത്താൻ ശ്രമം; അൻപതുകാരന് ​ ജീവപര്യന്തം തടവ് വിധിച്ച് കോടതി

Spread the love

സ്വന്തം ലേഖകൻ

കൊ​ല്ലം: സ​ഹോ​ദ​രീ​ഭ​ർ​ത്താ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യും സ​ഹോ​ദ​രി​യെ കൊ​ല​പ്പെ​ടു​ത്താൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​യാ​ൾ​ക്ക്​ ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വ്. ച​വ​റ ചോ​ല​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള​ക്കാ​ണ് (51)​ കൊ​ല്ലം അ​ഡീ​ഷ​ന​ൽ ജി​ല്ല ജ​ഡ്ജി എ​സ്. സു​ഭാ​ഷ് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വ് ശി​ക്ഷ വി​ധി​ച്ച​ത്.

ത​ട​വി​നോ​ടൊ​പ്പം ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യൊ​ടു​ക്കാനും ഉത്തരവിട്ടുണ്ട്. സ​ഹോ​ദ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കു​റ്റ​ത്തി​ന് അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വ് കൂ​ടി വി​ധി​ച്ചു. 2019 സെ​പ്​​റ്റം​ബ​ർ 21നാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​വി​വാ​ഹി​ത​നാ​യ പ്ര​തി​യും മാ​താ​വും കു​ടും​ബ​വീ​ട്ടി​ൽ ഒ​രു​മി​ച്ചാ​യി​രു​ന്നു താമസിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖം​മൂ​ലം ബു​ദ്ധി​മു​ട്ടി​ലാ​യ മാ​താ​വി​നെ സ​ഹാ​യി​ക്കാ​നാ​യി സ​ഹോ​ദ​രി ഉ​ഷ​യും ഭ​ർ​ത്താ​വ്​ മോ​ഹ​ന​ൻ​പി​ള്ള​യും ഒ​പ്പം താമസിക്കാനെത്തി. മാ​താ​വി​ന്‍റെ പേ​രി​ലു​ള്ള സ്ഥ​ല​വും ഫി​ക്സ​ഡ് ഡെ​പ്പോ​സി​റ്റും മ​ക​ൾ​ക്ക് കൊ​ടു​ത്ത​തി​ലു​ള്ള വി​രോ​ധ​ത്തി​ലാ​ണ്​ പ്ര​തി സ​ഹോ​ദ​രീ​ഭ​ർ​ത്താ​വാ​യ മോ​ഹ​ന​ൻ​പി​ള്ള​യെ വെ​ട്ടു​ക​ത്തി​കൊ​ണ്ട്​ ആ​ക്ര​മി​ച്ച​ത്​. സ്കൂ​ട്ട​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ വെ​ട്ടു​ക​ത്തി​കൊ​ണ്ട് ത​ല​യി​ൽ വെ​ട്ടു​ക​യും ഗു​രു​ത​ര പ​രി​ക്കേ​റ്റ്​ മോ​ഹ​ന​ൻ​പി​ള്ള മരണപ്പെടുകയുമായിരുന്നു.

തു​ട​ർ​ന്ന്​ പ്ര​തി സ​ഹോ​ദ​രി ഉ​ഷ​യെ​യും വെ​ട്ടി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമിക്കുകയും ചെയ്തു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​ബി. മ​ഹേ​ന്ദ്ര, അ​മി​ത എ​ന്നി​വ​രാണ് ഹാജരായത്.