
കോട്ടയം : വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, ഗർഭിണിയായതോടെ ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തി. കണ്ണൂരിൽ ബിസിനസുകാരൻ അറസ്റ്റില്‍.
കോട്ടയം സ്വദേശിനിയുടെ പരാതിയില്‍ കണ്ണൂർ കിഴുന്നയിലെ സജിത്തിനെയാണ് (52) എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. 2015നും 2020നും ഇടയില്‍ ദുബായിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബായിലെ ഉന്നത ഉദ്യോഗസ്ഥയായ മുപ്പത്തിയഞ്ചുകാരിയുമായി സജിത്ത് ബന്ധം സ്ഥാപിക്കുകയും സജിത്തിന്‍റെ കമ്പനിയില്‍ യുവതിയെ കൊണ്ട് 16 കോടി നിക്ഷേപിപ്പിക്കുകയും ചെയ്തു.
പിന്നീട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയും യുവതിയെ ഗർഭിണിയാകുകയും ചെയ്തു. ഗർഭിണിയായ യുവതി തന്നെ വിവാഹം കഴിക്കണമെന്ന് സജിത്തിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇയാള്‍ ഗർഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സജിത്തിന്‍റെ നിർദേശപ്രകാരം ഗർഭഛിദ്രം നടത്തിയെങ്കിലും വിവാഹം കഴിക്കാതെയും തന്‍റെ പണം നല്‍കാതെയും ദുബായില്‍ നിന്ന് ഇയാള്‍ കടന്നുകളയുകയായിരുന്നുവെന്നാണു പരാതി. എടക്കാട് പോലീസ് അറസ്റ്റ് ചെയ്ത സജിത്തിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.







