
എന്റേതെന്ന പേരില്‍ ഇന്റര്‍നെറ്റില്‍ കൈയിന്റെയും കാലിന്റെയും ചിത്രങ്ങള്‍ പ്രചരിച്ചു, പക്ഷെ അത് എന്റേതായിരുന്നില്ല; വ്യാജ വാര്‍ത്തകളെ കുറിച്ച് മംമ്ത
സ്വന്തം ലേഖകൻ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലെത്തിയ താരം ഇതുവരെ സൂപ്പര്‍ താരങ്ങളുടെയടക്കെ നായികയായി തിളങ്ങി.
ഒരു അഭിനേത്രി മാത്രമല്ലെന്നും താന്‍ നല്ലൊരു ഗായികയാണെന്നു കൂടി താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരിയറിലും ജീവിതത്തിലും ഒരുപോലെ ഉയര്‍ച്ച താഴ്ചകള്‍ വന്ന മംമ്ത ഇന്ന് പ്രതിസന്ധികള്‍ നേരിടുന്നവര്‍ക്ക് പ്രചോദനം ആണ്. രണ്ട് വട്ടം കാന്‍സറിനെ അതിജീവിച്ചാണ് മംമ്ത തന്റെ ജീവിതം തിരിച്ച് പിടിച്ചത്. സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് മംമ്തയ്ക്ക് കാന്‍സര്‍ രോഗം പിടിപെടുന്നത്. ഏറെ നാള്‍ രോഗത്തോട് മല്ലിട്ട മംമത ആദ്യ വട്ടം കാന്‍സറിനെ പ്രതിരോധിച്ചെങ്കിലും രണ്ടാം വട്ടവും നടിയെ കാന്‍സര്‍ ബാധിച്ചു. എന്നാല്‍ രണ്ടാം തവണയും മനക്കരുത്തോടെ മംമ്ത ഇതിനെ അഭിമുഖീകരിച്ചു.
അമേരിക്കയിലേക്ക് ഒറ്റയ്ക്ക് പോയി ചികിത്സ നടത്തിയ നടി പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു. നടി കാണിച്ച ആത്മധൈര്യം ഇന്നും കാന്‍സര്‍ ചികിത്സാ രംഗത്ത് ഉദാഹരണം ആയി പറയാറുണ്ട്. കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതില്‍ വലിയ സ്വാധീനം മംമ്തയ്ക്കുണ്ടാക്കാനായി. കാന്‍സറിന് പിന്നാലെ വിറ്റിലിഗൊ എന്നീ ആരോഗ്യ പ്രശ്‌നങ്ങളെ നേരിട്ട് കൊണ്ട് നടി സിനിമാ രംഗത്ത് ഇന്നും സജീവ സാന്നിധ്യമാണ്.
ജീവിതത്തില്‍ ഇടയ്ക്കിടെ വെല്ലുവിളികള്‍ അതിജീവിക്കുമ്ബോഴും മംമ്തയുടെ ശുഭാപ്തി വിശ്വാസത്തിന് കുറവൊന്നും വന്നിട്ടില്ല. അഭിനേത്രി എന്നതിനൊപ്പം തന്നെ സാഹസികതള്‍ ഇഷ്ടപ്പെടുന്ന മംമ്തയ്ക്ക് ആക്ഷന്‍ സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. മംമ്ത മോഹന്‍ദാസിന്റെ പുതിയ സിനിമയാണ് ലൈവ്. വികെപി ഒരുക്കിയ സിനിമയില്‍ ഷൈന്‍ ടോം ചാക്കോ,പ്രിയ വാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ഫേക്ക് ന്യൂസ് ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ ബാധിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ഇപ്പോഴിതാ വ്യാജ വാര്‍ത്തകള്‍ തന്നെ ബാധിച്ചതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മംമ്ത. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിടയുടെ പ്രതികരണം. കരിയറിന്റെ തുടക്ക കാലം മുതല്‍ തന്നെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ വന്നിരുന്നെന്ന് മംമ്ത വ്യക്തമാക്കി. ഞാന്‍ ചെയ്ത സിനിമയ്ക്ക് നെഗറ്റീവ് പബ്ലിസിറ്റി നല്‍കുകയും അതെന്നെ വ്യക്തിപരമായി ബാധിക്കുകയും ചെയ്തു.
സുഖമില്ലാതായപ്പോള്‍ താന്‍ പറഞ്ഞതില്‍ മസാലകള്‍ ചേര്‍ത്ത് അനാവശ്യ വാര്‍ത്തകള്‍ പ്രചരിച്ചു. അസുഖത്തെക്കുറിച്ച് പൊതുജനങ്ങളോട് പങ്കുവെക്കേണ്ട സാഹചര്യം വന്നപ്പോഴാണ് കുറച്ച് കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. എന്നാല്‍ പിന്നീട് അതില്‍ മസാലകള്‍ ചേര്‍ത്താണ് പ്രചരിച്ചത്. ഏറ്റവും ഒടുവില്‍ ഓട്ടോ ഇമ്മ്യൂണിന്റെ പ്രശ്‌നം വന്നപ്പോള്‍ എന്റേതെന്ന പേരില്‍ ഇന്റര്‍നെറ്റില്‍ കൈയിന്റെയും കാലിന്റെയും
ചിത്രങ്ങള്‍ പ്രചരിച്ചു.
പക്ഷെ അത് എന്റേതായിരുന്നില്ല. ഇത് കാണുന്ന ജനങ്ങള്‍ വിചാരിക്കുന്നത് അയ്യോ ഇങ്ങനെ ആയോ എന്നാണ്. കുറേ ആളുകളുടെ സിമ്ബതി മെസേജുകള്‍ വരാന്‍ തുടങ്ങിയെന്നും മംമ്ത തുറന്ന് പറഞ്ഞു. അടുത്തിടെ തന്നെക്കുറിച്ച് തമിഴ് സിനിമാ രംഗത്ത് പ്രചരിച്ച തെറ്റായ വിവരത്തെക്കുറിച്ചും മംമ്ത സംസാരിച്ചു. ഏതോ സിനിമയ്ക്ക് വേണ്ടി എന്നെ നോക്കിയപ്പോള്‍ മംമ്ത ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നില്ലെന്നും വിവാഹം കഴിച്ച് സെറ്റില്‍ഡ് ആയെന്നും മാനേജര്‍മാര്‍ തമ്മില്‍ പറയുകയായിരുന്നത്രെ.
ശരീരത്തിലെ പാടുകള്‍ മറച്ച് വെച്ച് ഒരു ഘട്ടത്തില്‍ സ്വയം ഒളിക്കുന്നത് പോലെ തോന്നി. ഇതോടെയാണ് തുറന്ന് പറയാന്‍ തീരുമാനിച്ചതെന്നായിരുന്നു മംമ്ത പറഞ്ഞത്. മംമ്തയ്ക്ക് നിരവധി പേര്‍ പിന്തുണ നല്‍കി. ചികിത്സയിലാണെന്ന് താനെന്നും ഫലപ്രദമാണെന്ന് ഉറപ്പ് വന്നാല്‍ ഇതേക്കുറിച്ച് മറ്റുള്ളവരോട് പങ്കുവെക്കാമെന്നും മംമ്ത വ്യക്തമാക്കിയിട്ടുണ്ട്.