video
play-sharp-fill

മാസ്സ് ലുക്കിൽ മമ്മൂട്ടി : ബിലാലിനെ കാത്തിരുന്നവർക്ക് മുൻപിൽ ‘ഭീഷ്മ’യുമായി അമൽ നീരദ്:

മാസ്സ് ലുക്കിൽ മമ്മൂട്ടി : ബിലാലിനെ കാത്തിരുന്നവർക്ക് മുൻപിൽ ‘ഭീഷ്മ’യുമായി അമൽ നീരദ്:

Spread the love

സ്വന്തം ലേഖകൻ

മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അമൽ നീരദ് – മമ്മൂട്ടി ടീമിന്റെ ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാൽ. എന്നാൽ ബിലാൽ എത്തുന്നതിന് മുൻപ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഭീഷ്‍മ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മമ്മൂട്ടി തന്നെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടും ധരിച്ചുള്ള മാസ്സ് ലുക്കാണ് ഫസ്റ്റ് ലുക്കിൽ മമ്മുട്ടിക്ക്.

മൈ ഡാഡി സ്ട്രോങ്ങസ്റ്റ് എന്ന ഹാഷ്ടാഗോടുകൂടി ദുൽഖർ സൽമാനും ചിത്രത്തിന്റെ പോസ്റ്റർ ഫേസ്‍ബുക്കിൽ പങ്കുവച്ചു
“ഭീഷ്മ പർവത്തിന്റെ ആവേശകരമായ ഫസ്റ്റ് ലുക്ക് നിങ്ങൾക്ക് അവതരിപ്പിക്കുന്നു. ഇത് അത്രക്കും ഐതിഹാസികമായി കാണപ്പെടുന്നു. ഈ ടീം ഒത്തുചേരുമ്പോൾ ഞാൻ ബിഗ് ബി കണ്ണുമിഴിച്ചു കണ്ട  ഒരു ആരാധകനായി മാറുന്നു. ബിഗ് സ്‌ക്രീനിൽ ഈ എന്റർടെയ്‌നർ കാണാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ് അമലേട്ടനും മുഴുവൻ ടീമിനും എല്ലാ ആശംസകളും,” എന്ന അടിക്കുറിപ്പോടെയാണ് ദുൽഖർ പോസ്റ്റർ പങ്കുവച്ചത്. സിനിമമേഖലയിലെ നിരവധി പേർ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group