
കോട്ടയം : ഗാന്ധിനഗർ കെ എസ് ഇ ബിയിൽ നിന്നുള്ള വൈദ്യുതി തകരാർ മൂലം ഇന്നലെ രാത്രിയും ജനങ്ങൾ കഷ്ടപ്പെട്ടു. രാത്രി 10 – ന് ശേഷം പല തവണ വൈദ്യുതി കട്ടായി. ഏതാണ്ട് പുലർച്ചെ വരെ വൈദ്യുതി വന്നും പോയും ആയിരുന്നു. ഇത് മൂന്നാം ദിവസമാണ് ഗാന്ധിനഗർ കെ എസ് ഇ ബി ഈ കളി തുടങ്ങിയിട്ട്.
മള്ളുശേരി, പുല്ലരിക്കുന്ന്, എസ്എച്ച് മൗണ്ട് , അമ്പാടി, കുടമാളൂർ, തുടങ്ങിയ സ്ഥലങ്ങളിലുളളവർ ഉറങ്ങിയിട്ട് 3 ദിവസമായി.അതായത് കുടമാളൂർ, എസ്എച്ച് മൗണ്ട് ഫീഡറുകളുടെ കീഴിൽ വരുന്ന എല്ലാ പ്രദേശങ്ങളിലും വൈദുതി തകരാറിലായിരുന്നു.
പുഞ്ച ഫീഡറിലേക്ക് വൈദ്യുതി കണക്ഷൻ മാറ്റി നൽകുന്നതാണെന്ന വാദമാണ് കെ എസ് ഇ ബി പറയുന്നത്. രൊഴ്ചയാകുമ്പോഴും തകരാർ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജലവിതരണവും മുടങ്ങി.
മെഡിക്കൽ കോളേജ് സെക്ഷൻ വാട്ടർ അതോറിറ്റിയുടെ 25 എം.എൽ.ഡി ജലശുദ്ധീകരണ ശാലയിലെ വൈദ്യുതി ഫീഡർ ലൈൻ തകരാറിലായി.
വൈദ്യുതി സപ്ലൈ ഇല്ലാത്തതിനാൽ അർപ്പൂക്കര, അയ്മനം, ആതിരമ്പുഴ, നീണ്ടൂർ പഞ്ചായത്തുകളിലേക്കും , ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലേക്കും ഉള്ള കുടിവെള്ള വിതരണത്തിൽ ഇന്ന് തടസ്സം നേരിടുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.



