ഒ.ടി.ടി റിലീസിനു തൊട്ടു പിന്നാലെ ഫഹദ് ചിത്രം ‘മാലിക്’ ചോർന്നു

കൊച്ചി: ഒ.ടി.ടി റിലീസിനു തൊട്ടു പിന്നാലെ ഫഹദ് ഫാസിലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം മാലിക് ചോർന്നു. ചിത്രത്തിന്റെ വ്യാജ പകർപ്പ് ടെലിഗ്രാമിൽ ഇപ്പോൾ പ്രചരിക്കുകയാണ്.

ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മഹേഷ് നാരായണൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ സുലൈമാൻ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്.

ഇരുപത് വയസ് മുതൽ 55 വയസുവരെയുള്ള സുലൈമാന്റെയും, അയാളുടെ തുറയുടെയും ജീവിതത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. 27 കോടിയോളം മുതൽ മുടക്കുള്ള ചിത്രത്തിനായി 20 കിലോയോളം ഭാരം ഫഹദ് കുറച്ചിരുന്നു.

ചി​ത്രം ചോ​ർ​ന്ന​തി​ന് പി​ന്നാ​ലെ സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രായ​ണ​ൻ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ല​യാ​ള സി​നി​മ​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ആ​മ​സോ​ണി​ലൂ​ടെ ചി​ത്രം കാ​ണ​ണം. ത​ൻറെ എ​ന്ന​ല്ല ഏ​ത് സം​വി​ധാ​യ​ക​ൻറെ സി​നി​മ​യാ​യാ​ലും ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ സി​നി​മ​ക​ൾ​ക്കു ബു​ദ്ധി​മു​ട്ടാ​ണെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group