video
play-sharp-fill
ഒമാനില്‍ മലയാളി വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് കോഴിക്കോട് സ്വദേശി

ഒമാനില്‍ മലയാളി വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് കോഴിക്കോട് സ്വദേശി

സ്വന്തം ലേഖകൻ

മസ്‌കറ്റ്: ഒമാനിലെ സലാലയില്‍ പ്രവാസി മലയാളി വെടിയേറ്റു മരിച്ചു.

കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശി നിട്ടംതറമ്മല്‍ മൊയ്‌തീന്‍ (56) ആണ് കൊല്ലപ്പെട്ടത്. സലാലയിലെ സാദായിലുള്ള ഖദീജ പള്ളിയില്‍ രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹത്തിന് സമീപത്തായി ഒരു തോക്ക് കണ്ടെത്തിയിരുന്നു. ആരാണ് വെടിവച്ചതെന്ന് വ്യക്തമല്ല. രാവിലെ പള്ളിയില്‍ എത്തിയതായിരുന്നു മൊയ്‌തീന്‍.

പള്ളിയില്‍ എത്തിയ മറ്റൊരാളാണ് മൊയ്‌തീനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് പള്ളിയില്‍ നമസ്‌കാരം നിര്‍ത്തിവച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

കഴിഞ്ഞ മുപ്പത് വര്‍ഷമായി സലാലയില്‍ താമസിക്കുന്ന മൊയ്‌തീന്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ആയിഷ, മക്കള്‍: നാസര്‍, ബുഷ്‌റ, അഫ്‌സത്ത്. മരുമക്കള്‍: സലാം, ഷംസുദ്ദീന്‍.