പ്രായപരിധിയില്ലാതെ ഇനി സ്ത്രീകൾക്ക് പഠിക്കാം; തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ 2025-26 അധ്യായന വർഷത്തിലേക്ക് ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു: അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 15

Spread the love

തിരൂർ: ‌ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ 2025-26 അധ്യായന വർഷത്തിലേക്ക് ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.

ഈ വർഷം മുതൽ പ്രായഭേദമില്ലാതെ യോഗ്യരായ സ്ത്രീകൾക്കും 35 വയസ്സുവരെ പുരുഷന്മാർക്കും ബിരുദാനന്തര ബിരുദത്തിനു അപേക്ഷകൾ നൽകാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 15.

തിരുവനന്തപുരം, എറണാകുളം തിരൂർ, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് പ്രവേശനപരീക്ഷാകേന്ദ്രങ്ങൾ. അപേക്ഷകൾ ക്ഷണിക്കുന്ന പ്രോഗ്രാമുകൾ : എം.എ. ഭാഷാശാസ്ത്രം,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം എ മലയാളം ( സാഹിത്യരചന, സാഹിത്യ പഠനം,സംസ്‌കാരപൈതൃകം), എം.എസ് സി. പരിസ്ഥിതിപഠനം, എം.എ. സോഷ്യോളജി,  ജേണലിസം & മാസ് കമ്മ്യൂണിക്കേഷൻ, വികസനപഠനവും തദ്ദേശവികസനവും, ചലച്ചിത്രപഠനം, എം എ പരിസ്ഥ‌ിതിപഠനം, എം എ.ചരിത്രപഠനം, താരതമ്യസാഹിത്യ വിവർത്തനപഠനം.

കൂടുതൽ വിവരണങ്ങൾക്ക് : 0494 2631230, 91880 23237

malayalamuniversity.edu.in

[email protected]