play-sharp-fill
മനോരമയും മാതൃഭൂമിയും പ്രതിസന്ധിയിലേയ്ക്ക്: മംഗളവും മാധ്യമവും ദീപികയും പൂട്ടലിലേയ്ക്ക്; ചെറുകിട പത്രങ്ങൾക്ക് തിരിച്ചടിയായി കേന്ദ്ര ബജറ്റ്; ഉത്പാദനം കുറച്ച എച്ച്.എൻ.എല്ലും പത്രങ്ങളെ ചതിക്കുന്നു

മനോരമയും മാതൃഭൂമിയും പ്രതിസന്ധിയിലേയ്ക്ക്: മംഗളവും മാധ്യമവും ദീപികയും പൂട്ടലിലേയ്ക്ക്; ചെറുകിട പത്രങ്ങൾക്ക് തിരിച്ചടിയായി കേന്ദ്ര ബജറ്റ്; ഉത്പാദനം കുറച്ച എച്ച്.എൻ.എല്ലും പത്രങ്ങളെ ചതിക്കുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനം എന്നും മാധ്യമങ്ങളുടെ ലോകമാണ്. അക്ഷരങ്ങളുടെ നാടാണ്. എന്നും രാവിലെ പത്രം കണികണ്ട് ഉണരുന്ന നാടായി മലയാളം മാറിക്കഴിഞ്ഞിട്ട് വർഷങ്ങളായി. എന്നാൽ, കേന്ദ്ര സർക്കാരിന്റെ നിയന്ത്രണങ്ങളും ഏറ്റവും ഒടുവിൽ വെള്ളിയാഴ്ച വന്ന ബജറ്റും സംസ്ഥാനത്തെ വൻകിട ഇടത്തരം ചെറുകിട മാധ്യമങ്ങളുടെയെല്ലാം താളം തെറ്റിക്കുകയാണെന്നാണ് പുറത്തു വരുന്ന സൂചനകൾ. പത്രക്കടലാസിന് പത്ത് ശതമാനം നികുതി ഏർപ്പെടുത്താനാണ് ഇപ്പോൾ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന പത്രക്കടലാസിന് മാത്രമാണ് ഇപ്പോൾ നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, കേരളത്തിൽ എത്തുന്ന പത്രക്കടലാസുകളിൽ ഏറെയും ഇറക്കുമതി ചെയ്തതായതിനാൽ പത്രക്കടലാസുകൾക്ക് വൻ വില വർധനവ് ഉണ്ടാകുമെന്ന് ഉറപ്പാണ്.
നോട്ട് നിരോധനത്തെ തുടർന്ന പരസ്യവരുമാനത്തിൽ വൻ ഇടിവുണ്ടായത് കേരളത്തിലെ മലയാള മാധ്യമങ്ങളെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ, ഇതിനു ശേഷമാണ് മംഗളവും, ദീപികയും, മാധ്യമവും, കൗമുദിയും അടക്കമുള്ള പത്രങ്ങളിൽ സാമ്പത്തിക പ്രതിസന്ധി പോലും ആരംഭിച്ചത്. ഇവിടങ്ങളിൽ ഇപ്പോൾ ശമ്പളം പോലും കൃത്യമായി ലഭിക്കാത്ത സ്ഥിതിയുണ്ടായി.
മുൻകൂട്ടി പണം അടച്ചെങ്കിൽ മാത്രമേ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിൽ നിന്നും പത്രങ്ങൾക്ക് പത്രക്കടലാസ് ലഭിക്കൂകയുള്ളൂ. എന്നാൽ, മലയാള മനോരമ അടക്കമുള്ള പത്രങ്ങൾ വിദേശത്തു നിന്നും ഗുണനിലവാരം കൂടിയ പത്രക്കടലാസ് ആണ് ഇറക്കുമതി ചെയ്യുന്നത്. ഇതിനിടെ കേന്ദ്ര സർക്കാർ വിദേശ ഫണ്ടിൽ പിടിമുറുക്കിയതോടെ ദീപികയും, മാധ്യമവും ചന്ദ്രികയും തേജസും അടക്കമുള്ള പത്രങ്ങൾ കൂടുതൽ പ്രതിസന്ധിയിലായി. തേജസിന്റെ എഡിഷൻ വരെ അടച്ച് പൂട്ടുന്ന സ്ഥിതിതിയിലേയ്ക്ക് കാര്യങ്ങൾ എത്തി.
ഇതിനിടെയാണ് ഇപ്പോൾ പ്രതിസന്ധി കൂടുതലാക്കി പത്രക്കടലാസിന് തീരുവ കൂട്ടിയിരിക്കുന്നത്.