Wednesday, April 22, 2026

മലപ്പുറത്ത് ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; പുറത്തറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണി; പെട്ടിക്കട അടിച്ചു തകർത്ത് നാട്ടുകാർ; പ്രതി ഒളിവിൽ

Spread the love

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ ഒമ്പതുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം എന്ന് പരാതി. സംഭവത്തിൽ ഐക്കരപ്പടി സ്വദേശി മമ്മദിനെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയി. ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

video
play-sharp-fill

മമ്മദിന്‍റെ പെട്ടിക്കടയിൽ വെച്ചാണ് കുട്ടി പീഡനത്തിനിരയായതെന്നാണ് പരാതി. പീഡന വിവരം പുറത്തറിയിച്ചാൽ കൊല്ലുമെന്ന് കുട്ടിയെ മമ്മദ് ഭീഷണിപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് ഇയാളുടെ പെട്ടിക്കട നാട്ടുകാരിൽ ചിലര്‍ അടിച്ചുതകര്‍ത്തു. പെട്ടിക്കടയിൽ വെച്ച് പീഡനത്തിനിരയാക്കിയെന്ന് കുട്ടി മൊഴി നൽകിയത്.